കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയക്ക് നിര്‍ദേശം നല്‍കി ബിഎസ്എന്‍എല്‍; നീക്കം ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്നഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍

കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയക്ക് നിര്‍ദേശം നല്‍കി ബിഎസ്എന്‍എല്‍; നീക്കം ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്നഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍

കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയക്ക് നിര്‍ദേശം നല്‍കി ബിഎസ്എന്‍എല്‍. ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ രഹ്നഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് രഹ്ന ഫാത്തിമയോട് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടത്.


ഇക്കാര്യം വ്യക്തമാക്കി ബിഎസ്എല്‍എല്‍ രഹ്ന ഫാത്തിമയ്ക്ക് കത്തയച്ചു. 30 ദിവസത്തിനകം ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒഴിയണമെന്നാണ് നിര്‍ദേശം. നിര്‍ബന്ധിത വിരമിക്കലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്സ് ഒഴിയണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

തന്റെ ശരീരത്തില്‍ മകനെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് രഹ്ന ഫാത്തിമ തന്നെയാണ്. കേസില്‍ രഹ്ന ഫാത്തിമ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയിട്ടുണ്ട്. ഇതില്‍ പോലിസിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.സാമൂഹിക മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എഫ്.ഐ.ആര്‍ പകര്‍പ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് രഹ്ന ഹരജി നല്‍കിയിരിക്കുന്നത്.

Other News in this category4malayalees Recommends