കൊവിഡ്-19 വ്യാപനത്തെ തടഞ്ഞു നിര്‍ത്താനായത് ഉത്തരകൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് കിം ജോങ് ഉന്‍; പ്രതികരണം ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ സുരക്ഷയുടെ ഭാഗമായി അടച്ചിട്ട് ആറു മാസം പൂര്‍ത്തിയായ ശേഷം

കൊവിഡ്-19 വ്യാപനത്തെ തടഞ്ഞു നിര്‍ത്താനായത് ഉത്തരകൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് കിം ജോങ് ഉന്‍; പ്രതികരണം  ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ സുരക്ഷയുടെ ഭാഗമായി അടച്ചിട്ട് ആറു മാസം പൂര്‍ത്തിയായ ശേഷം

കൊവിഡ്-19 വ്യാപനത്തെ തടഞ്ഞു നിര്‍ത്താനായത് ഉത്തരകൊറിയയുടെ തിളക്കമാര്‍ന്ന വിജയമെന്ന് ഭരണാധികാരി കിം ജോങ് ഉന്‍.ലോകത്ത് കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ സുരക്ഷയുടെ ഭാഗമായി അടച്ചിട്ട് ആറു മാസം പൂര്‍ത്തിയായ ശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രതികരണം.


വ്യാഴാഴ്ച നടന്ന വര്‍ക്കേര്‍സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കിം.മാരകമായ വൈറസിന്റെ കടന്നു കയറ്റം പൂര്‍ണമായും തടഞ്ഞെന്നും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രതിസന്ധിക്കിടയിലും സ്ഥിരമായ പകര്‍ച്ച രോഗവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്തിയെന്നും കിം പറഞ്ഞതായി ഉത്തരകൊറിയന്‍ മാധ്യമമായ കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ഭരണപാര്‍ട്ടിയില്‍ നിന്നുണ്ടായ ശ്രമങ്ങളെയും പ്രവര്‍ത്തനങ്ങളോടേ് സഹകരിച്ച ജനങ്ങളെയും കിം അഭിനന്ദിച്ചു. അതേ സമയം പ്രതിരോധ നടപടികളില്‍ അയവ് വരുത്തുന്നത് സങ്കല്‍പ്പിക്കാനാകാത്ത പ്രതിസന്ധിക്ക് കാരണമാവുമെന്നും കിം പറഞ്ഞു.

ഉത്തരകൊറിയയില്‍ ഔദ്യോഗികമായി ഇതുവരെ ഒരു കൊവിഡ് കേസും സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് അയല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ അതിര്‍ത്തി അടയ്ക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.അതേ സമയം ഉത്തരകൊറിയയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതില്‍ വിദഗ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

Other News in this category4malayalees Recommends