നാഗാലാന്‍ഡില്‍ നായ ഇറച്ചിയുടെ ഇറക്കുമതി, വിപണനം, വില്‍പ്പന എന്നിവ നിരോധിച്ചു; പാകം ചെയ്തതും ചെയ്യാത്തതുമായ ഇറച്ചി വില്‍പനയ്ക്ക് നിരോധനം; തീരുമാനം ദിമാപൂരിലെ മത്സ്യ-മാംസ ചന്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ

നാഗാലാന്‍ഡില്‍ നായ ഇറച്ചിയുടെ ഇറക്കുമതി, വിപണനം, വില്‍പ്പന എന്നിവ നിരോധിച്ചു; പാകം ചെയ്തതും ചെയ്യാത്തതുമായ ഇറച്ചി വില്‍പനയ്ക്ക് നിരോധനം; തീരുമാനം ദിമാപൂരിലെ മത്സ്യ-മാംസ ചന്തയില്‍ നിന്നുള്ള ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ

നാഗാലാന്‍ഡില്‍ നായ ഇറച്ചിയുടെ ഇറക്കുമതി, വിപണനം, വില്‍പ്പന എന്നിവ നിരോധിച്ചു. പാകം ചെയ്തതും ചെയ്യാത്തതുമായ ഇറച്ചി വില്‍പന നിരോധിച്ചിട്ടുണ്ട്. ദിമാപൂരിലെ മത്സ്യ-മാംസ ചന്തയില്‍ നിന്നുള്ള ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത് വന്‍ വിവാദമായിരുന്നു.കയറുകൊണ്ട് വായ മൂടിക്കെട്ടി, ചാക്കുകളില്‍ തൂക്കിയിട്ട്, അനങ്ങാനാവാത്ത നിലയിലായിരുന്നു നായ്ക്കള്‍. ഇതിനിടെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടന സര്‍ക്കാരിനെ സമീപിച്ച് സംസ്ഥാനത്ത് നായ ഇറച്ചി വ്യാപാരം നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു.


സംസ്ഥാനത്ത് നായ ഇറച്ചി വില്‍പനയും കള്ളക്കടത്തും ഉപഭോഗവും നിരോധിക്കുന്നതിനും കര്‍ശനമായ മൃഗക്ഷേമ നിയമങ്ങള്‍ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് നാഗാലാന്‍ഡ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.നായ ഇറച്ചി കച്ചവടത്തിനെതിരെ 2016 മുതല്‍ ഈ സംഘടന രംഗത്തുണ്ട്. മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാഗാലാന്‍ഡിലേക്ക് രഹസ്യമായി നായ ഇറച്ചി കടത്തുന്നതായി സ്വന്തം നിലയിലുള്ള അന്വേഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളില്‍നിന്നു പോലും കശാപ്പിനായി നായ്ക്കളെ കൊണ്ടുവരുന്നതായി 2016-ല്‍ തന്നെ സര്‍ക്കാരിന് പരാതി നല്കിയിരുന്നു.

അസമില്‍ നായ പിടുത്തക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ട്. ഒരു നായയെ പിടിച്ചു കൊടുത്താല്‍ 50 രൂപയാണ് പ്രതിഫലം. നാഗാലാന്‍ഡിലെ തെരുവുകളിലെല്ലാം നായ ഇറച്ചി സുലഭമായി ലഭിക്കും. കിലോയ്ക്ക് 200 രൂപയാണ് വില. നൂറു കിലോമീറ്റര്‍ അകലെയുള്ള നായ പിടുത്തക്കാര്‍ക്ക് നല്കുന്ന വിലയുടെ 40-50 മടങ്ങ് വില അധികം ചുമത്തി ഏകദേശം 2000 രൂപയ്ക്കാണ് ദിമാപൂരില്‍ ഇറച്ചി വില്‍പ്പന കൊഴുക്കുന്നത്.നായ ഇറച്ചിയുടെ വാണിജ്യ ഇറക്കുമതിയും വ്യാപാരവും വില്‍പനയും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ടാം തവണയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. നായ മാംസം വില്‍ക്കുന്ന ചന്തകള്‍ അവസാനിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തീരുമാനം നടപ്പിലായിരുന്നില്ല.മേരി കോം സിനിമയുടെ സംവിധായകന്‍ ഒമുങ് കുമാര്‍ അടക്കം നായ മാംസ വില്‍പനയ്ക്കെതിരെയുള്ള ഓണ്‍ലൈന്‍ കാമ്പെയ്നില്‍ പങ്കെടുത്തിരുന്നു. നിരോധന ആവശ്യം മുന്‍നിര്‍ത്തിയുള്ള ഇമെയ്ല്‍ പ്രചാരണവും നടന്നിരുന്നു.സംസ്ഥാനത്തെ ചില സമുദായങ്ങള്‍ക്കിടയില്‍ നായ മാംസം വിശിഷ്ട വിഭവമായാണ് കണക്കാക്കപ്പെടുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 371 (എ) പ്രകാരം നാഗാലാന്‍ഡിന് പ്രത്യേക ഇളവുകളുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ പരമ്പരാഗത രീതികളെ സംരക്ഷിക്കുന്ന പ്രസ്തുത അനുച്ഛേദം, പാര്‍ലമെന്റ് പാസാക്കിയ പൊതു നിയമങ്ങളില്‍ നിന്ന് പ്രത്യേക ഇളവ് അനുവദിക്കുന്നതാണ്.

Other News in this category4malayalees Recommends