ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു; നിര്‍ണായക തീരുമാനം അറിയിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു; നിര്‍ണായക തീരുമാനം അറിയിച്ച്  യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ഇന്ത്യയ്ക്ക് പിന്നാലെ ടിക്ക് ടോക്ക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ അമേരിക്കയും ഒരുങ്ങുന്നു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇതുസംബന്ധിച്ച് കാര്യം അറിയിച്ചത്. ചൈനീസ് സോഷ്യല്‍ മീഡിയ ആപ്പായ ടിക്ക് ടോക്ക് അടക്കം നിരോധിക്കുന്ന കാര്യം യു.എസ് ആലോചിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതിന് മുന്‍പ് ഇക്കാര്യം പറയാന്‍ എനിക്ക് കഴിയില്ല. എന്നിരുന്നാലും അത്തരമൊരു ആലോചന നടക്കുന്നുണ്ട്, എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മൈക്ക് പോംപിയോ പറഞ്ഞത്.

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് ആരോപിച്ച് ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു.

Other News in this category

4malayalees Recommends