കൊറോണ വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്തു; വൈറസ് ഉണ്ടെങ്കില്‍ തന്നെ ചെറുപ്പമായ തന്നെ ബാധിക്കില്ലെന്നും കരുതി; അമേരിക്കയില്‍ കൊവിഡ് ബാധിച്ച യുവാവിന്റെ ദാരുണാന്ത്യം ഇങ്ങനെ

കൊറോണ വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്തു; വൈറസ് ഉണ്ടെങ്കില്‍ തന്നെ ചെറുപ്പമായ തന്നെ ബാധിക്കില്ലെന്നും കരുതി; അമേരിക്കയില്‍ കൊവിഡ് ബാധിച്ച യുവാവിന്റെ ദാരുണാന്ത്യം ഇങ്ങനെ

വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. യുഎസ്എയിലാണ് സംഭവം. വൈറസ് തട്ടിപ്പാണെന്ന് പറഞ്ഞ് സംഘടിപ്പിച്ച കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത 30കാരനാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സാന്‍ അന്റോണിയോയിലെ മെത്തോഡിസ്റ്റ് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ജെയ്ന്‍ അപ്ലെബി പറഞ്ഞു. രോഗം സ്ഥിരീകരിച്ച ചിലര്‍ വൈറസിനെ തോല്‍പ്പിക്കാനാകുമെന്ന് അവകാശവാദമുന്നയിച്ച് സുഹൃത്തുക്കളെ ക്ഷണിച്ച് പാര്‍ട്ടി നടത്തുന്നതായും അദ്ദേഹം പറഞ്ഞു.


മരണത്തിന് തൊട്ടുമുമ്പ് യുവാവ് നഴ്സിനോടാണ് താന്‍ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്തെന്നും അവിടെനിന്നാണ് തനിക്ക് രോഗബാധയുണ്ടായതെന്നും വെളിപ്പെടുത്തിയത്. വൈറസ് തട്ടിപ്പാണെന്നായിരുന്നു യുവാവ് വിശ്വസിച്ചത്. ഇനി വൈറസ് ഉണ്ടെങ്കില്‍ തന്നെ ചെറുപ്പമായ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം കരുതിയെന്നും ഡോക്ടര്‍ പറഞ്ഞു. അമേരിക്കയില്‍ കൊവിഡ് വ്യാപനത്തില്‍ ഇതുവരെ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസവും 60000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 1.35 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. ഗുരുതര സാഹചര്യം തുടരുമ്പോഴും സ്‌കൂളുകള്‍ തുറക്കാന്‍ അധികൃതരില്‍ നിന്ന് സമ്മര്‍ദ്ദമേറുകയാണ്.

Other News in this category4malayalees Recommends