അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോ എനിക്ക് തന്ന ബില്ല്? തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോ എനിക്ക് തന്ന ബില്ല്?  തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്

തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. സാധാരണ താന്‍ അടക്കുന്ന വൈദ്യുതി ബില്ലിനേക്കാല്‍ ഏഴുമടങ്ങാണ് ഇത്തവണത്തെ ബില്ലെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രതികരിച്ചു. അദാനി ഇലക്ട്രിസിറ്റിയാണ് ഇവിടെ വൈദ്യുതി നല്‍കുന്നത്. ഇത്തവണ തനിക്ക് ലഭിച്ച ബില്‍, അയല്‍ക്കാരുടെ എല്ലാവരുടെയും ചേര്‍ത്തുള്ളതാണോയെന്നാണ് ഹര്‍ഭജന്റെ ചോദ്യം. 33,900 രൂപയാണ് ഹര്‍ഭജന്റെ വൈദ്യുതി ബില്‍. ഇത്, സാധാരണ താന്‍ അടയ്ക്കുന്ന ബില്ലിന്റെ ഏഴിരട്ടി വരുമെന്ന് ഹര്‍ഭജന്‍ പറയുന്നു. ഇത്രയും ബില്‍ അയല്‍ക്കാരുടേത് കൂടി ഉള്‍പ്പെടുത്തിയാണോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു.

Other News in this category4malayalees Recommends