'കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നു'; ഗുരുതര ആരോപണവുമായി അമേരിക്ക വീണ്ടും രംഗത്ത്; ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്നും അമേരിക്ക

'കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നു'; ഗുരുതര ആരോപണവുമായി അമേരിക്ക വീണ്ടും രംഗത്ത്; ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്നും അമേരിക്ക

തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി വീണ്ടും അമേരിക്ക. കൊവിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബയോടെക് കമ്പനിയായ മൊഡേണ ഇങ്കിനെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അറിവോടെയാണ് ഇതെന്നും അവര്‍ പറയുന്നു. കഴിഞ്ഞയാഴ്ച ചാരപ്രവര്‍ത്തനം ആരോപിച്ച് രണ്ട് ചൈനീസ് പൗരന്മാര്‍ക്കെതിരെ അമേരിക്ക നടപടിയെടുത്തിരുന്നു. അമേരിക്കയ്‌ക്കൊപ്പം ചൈനയും കൊവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാനുളള കഠിന പരിശ്രമത്തിലാണ്.


അമേരിക്കയുടെ വാക്‌സിന്‍ നിര്‍മ്മാണ നടപടികള്‍ ചൈനയെക്കാള്‍ ബഹുദൂരം മുന്നിലാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനൊപ്പം അമേരിക്കയിലെ സ്വകാര്യ കമ്പനികളും വാക്‌സിന്‍ നിര്‍മ്മാണവുമായി മുന്നോട്ടുപോവുകയാണ്

ഹാക്കര്‍മാരുടെ ഭീഷണി ശക്തമായതോടെ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തേതന്നെ ചൈനീസ് ഹാക്കര്‍മാര്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ ഉള്‍പ്പടെയുളളവരുടെ രഹസ്യങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് എഫ് ബി ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Other News in this category4malayalees Recommends