'കൊവിഡ് 19 നൂറ്റാണ്ടിലെ ആരോഗ്യപ്രതിസന്ധി; ഭാവിയിലും വളരെ കാലം ദുരന്തത്തിന്റെ വ്യാപ്തി പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കും'; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ഡയറക്ടര്‍

'കൊവിഡ് 19 നൂറ്റാണ്ടിലെ ആരോഗ്യപ്രതിസന്ധി; ഭാവിയിലും വളരെ കാലം ദുരന്തത്തിന്റെ വ്യാപ്തി പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കും'; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ഡയറക്ടര്‍

കൊവിഡ് 19 നൂറ്റാണ്ടിലെ ആരോഗ്യപ്രതിസന്ധിയാണെന്ന് ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗെബ്രീസസ്. ഭാവിയിലും വളരെ കാലം ദുരന്തത്തിന്റെ വ്യാപ്തി പ്രത്യാഘാതങ്ങള്‍ നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യസംഘടനയുടെ അടിയന്തരയോഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമര്‍ശമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ കൊവിഡിന് മുന്‍പുള്ള ലോകത്തേക്ക് അത്ര പെട്ടെന്ന് മടങ്ങിപ്പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ടെഡ്രോസ് പറഞ്ഞിരുന്നു.യൂറോപ്പിലും ഏഷ്യയിലും ചില രാജ്യങ്ങള്‍ രോഗത്തെ വരുതിയിലാക്കിയിട്ടുണ്ടെന്നും എന്നാല്‍ ഭൂരിഭാഗം പേരും വൈറസിനെ തെറ്റായ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ജൂലൈ ആദ്യം പറഞ്ഞിരുന്നു.

Other News in this category4malayalees Recommends