ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചേക്കും

ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചേക്കും

ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുന്നുവെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ട്രംപ് പുതിയ നീക്കവുമായി രംഗതെത്തിയിരിക്കുന്നതെന്ന വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് ട്രംപ് ടിക് ടോകിനെതിരെയുള്ള തരുമാനവുമായി രംഗതെത്തിയിരിക്കുന്നത്.അതേയമയം, ടിക് ടോകിനെ നിരീക്ഷിച്ചുവരികയാണെന്നും ചിലപ്പോള്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അതുമല്ലെങ്കില്‍ മറ്റു നടപടികള്‍ കൈകൊള്ളുമെന്നും ട്രംപ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു.
Other News in this category4malayalees Recommends