പെറ്റമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ കുഞ്ഞു നോറയ്ക്ക് കഴിയില്ല; അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല; സംസ്‌കാരം അമേരിക്കയില്‍

പെറ്റമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ കുഞ്ഞു നോറയ്ക്ക് കഴിയില്ല; അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിന്റെ മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കില്ല; സംസ്‌കാരം അമേരിക്കയില്‍

അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയില്‍ നിന്നു നാട്ടിലെത്തിക്കാന്‍ സാധിക്കാത്തത്. മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ മൃതദേഹം എംബാം ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതര്‍ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇക്കാര്യം മോനിപ്പള്ളിയിലെ വീട്ടില്‍ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.


അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ ബ്രൊവാര്‍ഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ആശുപത്രിയില്‍ നഴ്സായിരുന്ന മെറിന്‍ ജോയി ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്. കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിന്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാര്‍ഡില്‍നിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിന്‍. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടില്‍വച്ച് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന്റെ ശരീരത്തില്‍ 17 കുത്തുകളേറ്റതായാണ് റിപ്പോര്‍ട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Other News in this category4malayalees Recommends