'റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്; മരുന്നുകള്‍ വാങ്ങാനായി ഷോപ്പില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ എന്നെ തുറിച്ചു നോക്കും; റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്തിന്റെ ബോഡിഗാര്‍ഡ്

'റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്; മരുന്നുകള്‍ വാങ്ങാനായി ഷോപ്പില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ എന്നെ തുറിച്ചു നോക്കും; റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്തിന്റെ ബോഡിഗാര്‍ഡ്

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുന്‍ ബോഡി ഗാര്‍ഡ്. റിയ സുശാന്തിന്റെ ജീവിതത്തില്‍ വന്നതോടെ അദ്ദേഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കണ്ടു. മരുന്നുകള്‍ കഴിക്കാറുണ്ട് എന്നാല്‍ ഉറക്കമില്ല. സുശാന്ത് അസ്വസ്ഥനായി തുടരുമ്പോഴും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് പാര്‍ട്ടികള്‍ നടത്തുകയായിരുന്നു റിയ എന്നും ബോഡിഗാര്‍ഡ് പറയുന്നു.


ബോഡിഗാര്‍ഡിന്റെ വാക്കുകള്‍:

സുശാന്തിന്റെ പണം ഉപയോഗിച്ച് റിയ ധൂര്‍ത്ത് നടത്തിയിരുന്നു. അദ്ദേഹത്തിന് ഉറക്കമില്ലാതെ കഷ്ടപ്പെടുമ്പോള്‍ റിയ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം പാര്‍ട്ടി നടത്തുകയായിരുന്നു.

അദ്ദേഹം ഓവര്‍ഡോസ് മരുന്ന് കഴിച്ചിരുന്നോ എന്നറിയില്ല. എപ്പോഴും ഉന്‍മേഷവാനായിരുന്ന സുശാന്ത് ഒരു യൂറോപ്പ് ട്രിപ്പിന് ശേഷം അവശനായാണ് തിരിച്ചെത്തിയത്. കൂടുതല്‍ സമയവും ബെഡില്‍ തന്നെ. റിയ വന്നതിന് ശേഷം അക്കൗണ്ടന്റിനെ അടക്കം മുഴുവന്‍ ജോലിക്കാരെയും മാറ്റി. അദ്ദേഹത്തിന്റെ സഹോദരിയും മറ്റ് കുടുംബാംഗങ്ങളും വരുന്നത് റിയയ്ക്ക് ഇഷ്ടമല്ലായിരുന്നു.

ഞങ്ങള്‍ ജോലിക്കാരൊക്കെ താഴത്തെ നിലയിലായിരുന്നു താമസം. മുകളില്‍ എന്തൊക്കെ നടക്കുന്നതെന്ന് അറിവില്ല. സാധാരണക്കാരനായി ജീവിക്കുന്ന ആളായിരുന്നു സുശാന്ത്. പണം അനാവശ്യത്തിന് ചിലവാക്കാറില്ല. കഴിഞ്ഞ ഒരു വര്‍ഷമായി റിയ നടത്തുന്ന ധൂര്‍ത്തിനെ കുറിച്ച് അദ്ദേഹത്തിന് മാത്രമേ അറിയാവു. റിയ നല്‍കിയിരുന്ന മരുന്നുകളാണ് സുശാന്ത് കഴിച്ചിരുന്നത്. വിചിത്രമായിരുന്ന ചികിത്സാ രീതികളായിരുന്നു.

മരുന്നുകള്‍ വാങ്ങാനായി ഷോപ്പില്‍ പോകുമ്പോള്‍ അവിടെയുള്ളവര്‍ എന്നെ തുറിച്ചു നോക്കുമായിരുന്നു. ഞങ്ങള്‍ ജോലിക്കാര്‍ കാണാന്‍ പോവുമ്പോള്‍ അദ്ദേഹം ഉറക്കത്തിലായിരിക്കും. അല്ലെങ്കില്‍ അസ്വസ്ഥനായിരിക്കും. റിയയും മഹേഷ് ഭട്ടും തമ്മില്‍ ബന്ധമുണ്ട്. റിയയെ മഹേഷ് ഭട്ടിന്റെ ഓഫിസിന് മുന്നില്‍ ഇറക്കിവിട്ടിട്ടുണ്ട്. സുശാന്തിന്റെ ഒരുപാട് പണം റിയയും കുടുംബവും ചിലവാക്കിയിട്ടുണ്ട്
Other News in this category4malayalees Recommends