ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച്1ബി വിസയിലെത്തുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി നിയമിക്കുന്നത് വിലക്കി അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച്1ബി വിസയിലെത്തുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി നിയമിക്കുന്നത് വിലക്കി അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു

ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി എച്ച്1ബി വിസയിലെത്തുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ ജോലികള്‍ക്കായി നിയമിക്കുന്നത് വിലക്കി അമേരിക്ക. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പുവച്ചു. സര്‍ക്കാര്‍ ഏജന്‍സികള്‍ നേരിട്ടോ അല്ലാതെയോ വിദേശികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത് വിലക്കുന്നതാണ് പുതിയ ഉത്തരവ്. എച്ച്1ബി വിസ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായും ഇന്ത്യക്കാരാണ്. അമേരിക്കയില്‍ ജോലിക്ക് ശ്രമിക്കുന്ന ഇന്ത്യക്കാരെ ഉത്തരവ് ബാധിക്കും.


ജൂണ്‍ 23ന് വര്‍ഷാവസാനംവരെ എച്ച്1ബി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ച് ഉത്തരവിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് നിലവില്‍ വിസയുള്ളവരെക്കൂടി ബാധിക്കുന്ന ഉത്തരവിറങ്ങയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കക്കാരുടെ തൊഴിലുകള്‍ സംരക്ഷിക്കുകയെന്ന പേരിലാണ് ട്രംപിന്റെ നീക്കം.

Other News in this category



4malayalees Recommends