എട്ട് നോമ്പ് ആചരണവും, വാര്‍ഷിക കണ്‍വന്‍ഷനും : സെപ്തംബര്‍ 1 മുതല്‍ 7 വരെ

എട്ട് നോമ്പ് ആചരണവും, വാര്‍ഷിക കണ്‍വന്‍ഷനും : സെപ്തംബര്‍ 1 മുതല്‍ 7 വരെ
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള എട്ട് നോമ്പാചരണവും, വാര്‍ഷിക കണ്‍വന്‍ഷനും (വേര്‍ച്ച്വല്‍) 2020 സെപ്തംബര്‍ 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 7 മണിമുതല്‍ (ഇന്ത്യന്‍ സമയം രാത്രി 9.30) നടത്തപ്പെടുന്നു.

സമൂഹ മാധ്യമങ്ങളില്‍ കൂടി നടത്തപ്പെടുന്ന കണ്‍വന്‍ഷന്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ അഭിവന്ദ്യ തിരുമേനിമാരും, വന്ദ്യ വൈദീകരും നേതൃത്വം നല്‍കുന്നു.

ലോകമാകമാനം കോവിഡ്19 എന്ന മഹാവ്യാധിയെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്ന നോമ്പ് ആചരണത്തിലും സുവിശേഷ യോഗങ്ങളിലും ഏവരുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യ സഹകരണങ്ങള്‍ സാദരം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.Other News in this category4malayalees Recommends