അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് 11 കാരന്‍ ; ഓണ്‍ലൈന്‍ ഗെയിമില്‍ പതിവായി തോല്‍പ്പിക്കുന്നതിലുള്ള പക മൂലം കൊലപാതകം ; സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് 11 കാരന്‍ ; ഓണ്‍ലൈന്‍ ഗെയിമില്‍ പതിവായി തോല്‍പ്പിക്കുന്നതിലുള്ള പക മൂലം കൊലപാതകം ; സംഭവം മധ്യപ്രദേശിലെ ഇന്‍ഡോറില്‍
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 11 കാരന്‍ അറസ്റ്റിലായതായി പോലീസ്. തന്റെ വളര്‍ത്തു മൃഗമായ എലിയെ കൊന്നുവെന്ന് സംശയിച്ചതിനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ആണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ പെണ്‍കുട്ടി പതിവായി ആണ്‍കുട്ടിയെ തോല്‍പ്പിക്കാറുണ്ടെന്നും തുടര്‍ന്നുള്ള പക മൂലമാണ് കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു.

കല്ലു കൊണ്ട് പെണ്‍കുട്ടിയുടെ തല തകര്‍ത്താണ് കൊലപ്പെടുത്തിയിരിക്കുന്നത്. അപ്പോള്‍ തന്നെ പെണ്‍കുട്ടി മരിച്ചു.

കേസിന്റെ ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ആണ്‍കുട്ടിയെ കറക്ഷന്‍ ഹോമിലാക്കാനാണ് തീരുമാനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Other News in this category4malayalees Recommends