സ്വവര്‍ഗ്ഗാനുരാഗം തുടരാന്‍ നിര്‍ബന്ധിച്ച 45 കാരനെ 22 കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു ; വിവാഹം കഴിക്കാന്‍ തീരുമാനിച്ച 22 കാരനെ ഭീഷണിപ്പെടുത്തിയതോടെ കൊലപാതകം

സ്വവര്‍ഗ്ഗാനുരാഗം തുടരാന്‍ നിര്‍ബന്ധിച്ച 45 കാരനെ 22 കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു ; വിവാഹം കഴിക്കാന്‍ തീരുമാനിച്ച 22 കാരനെ ഭീഷണിപ്പെടുത്തിയതോടെ കൊലപാതകം
സ്വവര്‍ഗ്ഗാനുരാഗം തുടരാന്‍ നിര്‍ബന്ധിച്ച 45 കാരനെ 22 കാരനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ കുഴിച്ചിട്ടു. മുംബൈയിലെ നാഗ്പഡയിലാണ് സംഭവം. കേസില്‍ പ്രതികളായ രണ്ട് പേരെ നാഗ്പഡ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ 22 കാരന് മരിച്ചയാളുമായി ലൈംഗീകബന്ധമുണ്ടായിരുന്നതായും ഇത് ഒഴിവാക്കാന്‍ ആഗ്രഹിച്ചെങ്കിലും മരിച്ചയാള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതിലുള്ള വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.

ഓഗസ്റ്റ് 28 നാണ് മരണപ്പെട്ടയാളുടെ ഭാര്യ ഇയാളെ കാണാതായതായി പോലീസില്‍ പരാതി നല്‍കുന്നത്. മരിച്ചയാള്‍ പലപ്പോഴും ഭാര്യയുമായി വഴക്കുണ്ടാക്കുമെന്നും അതിനാല്‍ കോപത്തോടെ അയാള്‍ വീട് വിട്ടിരിക്കാമെന്നും ഒടുവില്‍ മടങ്ങിവരുമെന്നും അവര്‍ കരുതി. എന്നാല്‍ അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതും, ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇടപാടുകളൊന്നും നടക്കാത്തതുമാണ് പരാതി നല്കാന്‍ പ്രേരിപ്പിച്ചത്.


മരിച്ചയാളുടെ കോള്‍ ഡാറ്റ റെക്കോര്‍ഡിലൂടെ കടന്നുപോയ പോലീസ്, അയാള്‍ ഒരു പ്രത്യേക നമ്പറുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നതായി കണ്ടു. നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തി ചോദ്യം ചെയ്തതിലൂടെയാണ് കേസിന്റെ ചുരുള്‍ അഴിയുന്നത്.

മരിച്ചയാളുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെട്ടതായും തുടര്‍ന്ന് സ്വവര്‍ഗ്ഗാനുരാഗബന്ധത്തിലായതായും 22 കാരന്‍ പോലീസിനോട് പറഞ്ഞു. ഒരു പെണ്‍കുട്ടിയുമായി വിവാഹം കഴിക്കണമെന്ന് കുടുംബാംഗങ്ങള്‍ ആഗ്രഹിച്ചതിനാല്‍ ബന്ധം അവസാനിപ്പിക്കാന്‍ 22 കാരന്‍ ആഗ്രഹിച്ചു. എന്നാല്‍ മരിച്ചയാള്‍ യുവാവിനെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെയാണ് 45 കാരനെ കൊല്ലാന്‍ പ്രതിയും സുഹൃത്തും പദ്ധതിയിട്ടത്.

ഭിവണ്ടിയിലെ കാട്ടില്‍ ഇരുവരും ഒരു കുഴി കുഴിച്ച് 45 കാരനെ ഒരു പാര്‍ട്ടിക്ക് വിളിച്ചു. ഇയാള്‍ മദ്യപിച്ച ബോധം കേട്ടപ്പോള്‍ 22 കാരന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയും കുഴിച്ചിടുകയുമായിരുന്നു. ഭിവണ്ടി വനത്തില്‍ നിന്ന് മൃതദേഹം പോലീസ് കണ്ടെടുത്തു.

Other News in this category4malayalees Recommends