റഷ്യയിലെ പ്രതിപക്ഷ നേതാവിനെ കൊല്ലാന്‍ ഉപയോഗിച്ചത് വെള്ളക്കുപ്പി! പുടിനെ വിമര്‍ശിക്കുന്ന നവാല്‍നിയെ കൊല്ലാന്‍ ഇനിയും ശ്രമിച്ചേക്കുമെന്ന് നാറ്റോ ഇന്റലിജന്‍സ്

റഷ്യയിലെ പ്രതിപക്ഷ നേതാവിനെ കൊല്ലാന്‍ ഉപയോഗിച്ചത് വെള്ളക്കുപ്പി! പുടിനെ വിമര്‍ശിക്കുന്ന നവാല്‍നിയെ കൊല്ലാന്‍ ഇനിയും ശ്രമിച്ചേക്കുമെന്ന് നാറ്റോ ഇന്റലിജന്‍സ്
റഷ്യന്‍ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നിയെ കൊലപ്പെടുത്താന്‍ റഷ്യ ഇനിയും ശ്രമിച്ചേക്കുമെന്ന് നാറ്റോ ഇന്റലിജന്‍സ്. ക്രെലിനെ, പ്രത്യേകിച്ച് വ്‌ളാദിമര്‍ പുടിനെ വിമര്‍ശിക്കുന്ന നവാല്‍നിയെ സൈബീരിയയില്‍ വെച്ച് നോവിചോക് വിഷം നല്‍കി കൊലപ്പെടുത്താനാണ് ശ്രമം നടന്നത്. ഇതിനെതിരെ പാശ്ചാത്യ ലോകത്ത് നിന്ന് രൂക്ഷവിമര്‍ശനം ഉയരുന്നുണ്ടെങ്കിലും റഷ്യ ശ്രമങ്ങള്‍ നിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് നാറ്റോ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.


നവാല്‍നിക്ക് എതിരായ വധശ്രമത്തിന് ഉത്തരവിട്ടത് മോസ്‌കോ ആണെന്നതില്‍ കവിഞ്ഞൊരു വിശദീകരണം നല്‍കാനില്ലെന്ന് നാറ്റോ ശ്രോതസ്സുകള്‍ ബിസിനസ്സ് ഇന്‍സൈഡറോട് പറഞ്ഞു. നവാല്‍നി ബെര്‍ലിനിലെ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണ്. കഴിഞ്ഞ മാസം സൈബീരിയയില്‍ വെച്ചാണ് വെള്ളക്കുപ്പി ഉപയോഗിച്ച് വിഷം നല്‍കിയത്.

പാശ്ചാത്യ ചേരി റഷ്യയില്‍ നിന്ന് ഉത്തരങ്ങളും, യൂറോപ്യന്‍ പാര്‍ലമെന്റ് റഷ്യക്കെതിരെ ഉപരോധം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് നയതന്ത്ര പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും ക്രെംലിന്‍ നിയോഗിക്കുന്ന സംഘങ്ങള്‍ ഈ ശ്രമം തുടരുമെന്ന് നാറ്റോ വ്യക്തമാക്കുന്നത്. 2006ല്‍ അലക്‌സാണ്ടര്‍ ലിത്വിനെങ്കോ, 2018ല്‍ സെര്‍ജി സ്‌ക്രിപാല്‍ എന്നിവരെ നോവിചോക് അക്രമങ്ങള്‍ക്ക് ഇരയാക്കിയെങ്കിലും പുടിന്‍ ആരോപണങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയാണ്.

പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താന്‍ പുടിന്‍ ഭരണകൂടം തന്ത്രപരമായി ശ്രമിച്ച് വരികയാണ്. നോവിചോക് റഷ്യയിലെ സൈനിക ആവശ്യങ്ങള്‍ക്കും, രഹസ്യ സേവനങ്ങള്‍ക്കുമാണ് ലഭ്യമായിട്ടുള്ളത്. എന്നാല്‍ നവാല്‍നിക്ക് എതിരായ വധശ്രമത്തില്‍ പങ്കില്ലെന്നാണ് മോസ്‌കോയുടെ നിലപാട്.


Other News in this category4malayalees Recommends