7 മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുപിളര്‍ന്ന് കുഞ്ഞ് ആണോ, പെണ്ണോയെന്ന് പരിശോധിച്ച് ഭര്‍ത്താവ്! പരിശോധന നടത്തിയ 5 മക്കളുടെ പിതാവ് കസ്റ്റഡിയില്‍

7 മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുപിളര്‍ന്ന് കുഞ്ഞ് ആണോ, പെണ്ണോയെന്ന് പരിശോധിച്ച് ഭര്‍ത്താവ്! പരിശോധന നടത്തിയ 5 മക്കളുടെ പിതാവ് കസ്റ്റഡിയില്‍
ഗര്‍ഭിണിയായ ഭാര്യയുടെ വയറുപിളര്‍ന്ന് കുഞ്ഞ് ആണാണോയെന്ന് പരിശോധിച്ച അഞ്ച് പെണ്‍മക്കളുള്ള പിതാവ് കസ്റ്റഡിയില്‍. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പന്നാലാല്‍ എന്നുപേരുള്ള ഭര്‍ത്താവാണ് ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറുതുറന്ന് ലിംഗം ഏതെന്ന് പരിശോധിച്ചത്.

മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണ് ഇയാള്‍ അക്രമം നടത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായി പോലീസ് വ്യക്തമാക്കി. 35 വയസ്സ് പ്രായമുള്ള ഭാര്യ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ബറേയ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ സ്ഥിതി ഗുരുതരമാണ്. അഞ്ച് പെണ്‍മക്കള്‍ ഉള്ളത് കൊണ്ട് പന്നാലാലിന് ഒരു മകന്‍ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.


കുഞ്ഞ് ആണോ, പെണ്ണോയെന്ന് തിരിച്ചറിയാനാണ് ഇയാള്‍ കുറ്റകൃത്യം ചെയ്തതെന്ന് സ്ത്രീയുടെ കുടുംബം ആരോപിക്കുന്നു. ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന സ്ത്രീധന സമ്പ്രദായമാണ് ഇത്തരം ക്രൂരതകളിലേക്ക് നയിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയും, ആണ്‍കുഞ്ഞുങ്ങളെ പെണ്‍കുട്ടികളേക്കാള്‍ പ്രാധാന്യത്തോടെ കാണുന്നതും ഇന്ത്യയില്‍ പതിവ് കാര്യമായി തുടരുന്നു.

ലിംഗം നോക്കിയുള്ള ഗര്‍ഭച്ഛിദ്രവും ഇന്ത്യയില്‍ അരങ്ങേറുന്നു. പെണ്‍ഭ്രൂണ ഹത്യ കുറ്റകരമായി നില്‍ക്കുമ്പോഴും വിദ്യാഭ്യാസമുള്ളവര്‍ പോലും ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്.

Other News in this category4malayalees Recommends