തന്നെ ലാത്തികൊണ്ട് കുത്തുകയും ജനനേന്ദ്രിയത്തില്‍ ബലമായി പിടിക്കുകയും ചെയ്ത ദേഷ്യത്തിലാണ് പോലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്തത് ; പൊതു മുതല്‍ നശിപ്പിക്കുന്നത് തെറ്റാണെന്നറിയാം ; വെളിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി

തന്നെ ലാത്തികൊണ്ട് കുത്തുകയും ജനനേന്ദ്രിയത്തില്‍ ബലമായി പിടിക്കുകയും ചെയ്ത ദേഷ്യത്തിലാണ് പോലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്തത് ; പൊതു മുതല്‍ നശിപ്പിക്കുന്നത് തെറ്റാണെന്നറിയാം ; വെളിപ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി
സമാധാനപരമായി പ്രതിഷേധനടത്തുന്നതിനിടെ പൊലീസ് മര്‍ദ്ദിച്ചത് കൊണ്ടാണ് ജീപ്പിന്റെ ചില്ല് ഇടിച്ച് തകര്‍ത്തതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സോണി പനന്താനം.പൊലീസ് പ്രവര്‍ത്തകെര തെറി വിളിക്കുകയും പ്രകോപിക്കുകയും ചെയ്‌തെന്നും തന്നെ ലാത്തികൊണ്ട് കുത്തുകയും ജനനേന്ദ്രിയത്തില്‍ ബലമായി പിടിക്കുകയും ചെയ്തതിന്റെ രോക്ഷപ്രകടനമാണ് കണ്ടതെന്ന് സോണി പറഞ്ഞു.

പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ചതിനെ ഞാന്‍ ന്യായീകരിക്കുന്നില്ല. ജനങ്ങളുടെ മുതലാണ്, പൊതുമുതലാണ് തകര്‍ത്തത് എന്ന് എനിക്കറിയാം. സമാധാനപരമായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാരിനെതിരായ ഒരു താക്കീത് കൂടിയാണ് ആ ചില്ലു തകര്‍ക്കല്‍ എന്നും സോണി പറഞ്ഞു.

ഇതിനേക്കാള്‍ വലിയ ആക്രമം ഡിവൈഎഫ്‌ഐക്കാരും എസ്എഫ്‌ഐക്കാരും കാണിച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു ഡിവൈഎഫ്‌ഐക്കാരനാണ് ഇങ്ങനെ ചില്ലു തകര്‍ക്കുന്നതെങ്കില്‍ അയാളെ ഹീറോ ആക്കിയേനെ എന്നും സോണി പറഞ്ഞു.

പൊതുമുതല്‍ തകര്‍ത്തതിന് പിഡിപിപി ആക്ട് ചുമത്തിയതുകൊണ്ട് ആറ് ദിവസം റിമാന്‍ഡില്‍ കഴിയേണ്ടിവന്നു. ഇതിന് മുമ്പും ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന് 19 ദിവസം ജയിലില്‍ കിടന്നു. തന്റെ സമരവീര്യം അടിയറവെയ്ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സോണി പറഞ്ഞു.

Other News in this category4malayalees Recommends