അച്ഛനമ്മമാരെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി; അമ്മയുടെ തല വെള്ളത്തിലിട്ട് തിളപ്പിച്ചു; അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ലിസ്റ്റ് തയ്യാറാക്കിയ മകന്‍ കോടതിയില്‍

അച്ഛനമ്മമാരെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി; അമ്മയുടെ തല വെള്ളത്തിലിട്ട് തിളപ്പിച്ചു; അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ലിസ്റ്റ് തയ്യാറാക്കിയ മകന്‍ കോടതിയില്‍
അച്ഛനെയും, അമ്മയെയും എങ്ങിനെ കൊല്ലണമെന്നും, ഇതിന് ശേഷം മൃതശരീര ഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ ഏത് വിധേന പ്രവര്‍ത്തിക്കണമെന്നും കുറിപ്പുകള്‍ തയ്യാറാക്കിയ മകന്‍ കോടതിയില്‍. 2016ലാണ് ടെന്നെസിയില്‍ വെച്ച് ജോയല്‍ ഗൈ ജൂനിയര്‍ മാതാപിതാക്കളെ കൊന്ന്, മൃതശരീരം വെട്ടിമുറിച്ചത്. ഈ കേസിന്റെ വിചാരണയ്ക്കിടെയാണ് ഇയാളുടെ ക്രൂരതയുടെ ആഴം വെളിവാക്കുന്ന തെളിവുകള്‍ പങ്കുവെച്ചത്.

2016 നവംബറില്‍ നടന്ന കൊലപാതകങ്ങളില്‍ പിതാവ് ജോയല്‍ മൈക്കിള്‍ ഗൈ സീനിയര്‍, 61, 55കാരിയായ അമ്മ ലിസാ ഗൈ എന്നിവരാണ് മരിച്ചത്. ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന്റെ വിചാരണയിലാണ് നോക്‌സ്‌വില്ലെ കോടതിയില്‍ 31കാരനെ ഹാജരാക്കിയത്. വീടിന്റെ മുകള്‍ നിലയില്‍ വെച്ച് പിതാവിനെ കുത്തിക്കൊന്ന ഗൈ ജൂനിയര്‍ ഷോപ്പിംഗ് കഴിഞ്ഞെത്തിയ അമ്മയെയും കൊലപ്പെടുത്തി.


ഇതിന് ശേഷം രക്ഷിതാക്കളുടെ മൃതശരീരങ്ങള്‍ ഇയാള്‍ വെട്ടിമുറിച്ചു. മൃതശരീരം അലിയിച്ച് കളയാനായിരുന്നു ശ്രമം. അമ്മയുടെ വെട്ടിയെടുത്ത തല പാത്രത്തില്‍ ഇട്ട് തിളപ്പിക്കുകയും ചെയ്തു. കൊല നടത്തുന്നതിന് മുന്‍പ് തന്നെ ഹീനമായ കൃത്യങ്ങള്‍ ചെയ്യാനായി ഒരു നോട്ട്പുസ്തകത്തില്‍ ഇയാള്‍ വിവരങ്ങള്‍ കുറിച്ചിട്ടു. അമ്മയെയും, അച്ഛനെയും എങ്ങിനെ കൊല്ലണമെന്നും, ശരീരഭാഗങ്ങള്‍ മറവുചെയ്യുന്നതുമായ കാര്യങ്ങള്‍ ഘട്ടം ഘട്ടമായി പുസ്തകത്തില്‍ കുറിച്ചിട്ടിരുന്നു.

'മാംസം ടോയ്‌ലറ്റില്‍ ഫ്‌ളെഷ് ചെയ്യണം, മാലിന്യക്കുപ്പയില്‍ ഉപേക്ഷിക്കരുത്', തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഇയാള്‍ സ്വയം തയ്യാറാക്കിയത്. മരണങ്ങള്‍ക്ക് പിന്നില്‍ താനാണെന്ന് തെളിയിക്കുന്ന എല്ലാ തെളിവുകളും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. മാതാപിതാക്കള്‍ താങ്ക്‌സ്ഗിവിംഗിന് എത്താതെ വന്നതോടെ പെണ്‍മക്കള്‍ പോലീസിനെ വിവരം അറിയിച്ചതോടെയാണ് മകന്റെ ക്രൂരത പുറത്തുവന്നത്.

Other News in this category4malayalees Recommends