പണയം വച്ച സ്വര്‍ണ്ണം എടുത്തു നല്‍കാത്തതിന്റെ പേരിലുള്ള തര്‍ക്കം ; ഭര്‍ത്താവിനെ യുവതി കുത്തി കൊലപ്പെടുത്തി

പണയം വച്ച സ്വര്‍ണ്ണം എടുത്തു നല്‍കാത്തതിന്റെ പേരിലുള്ള തര്‍ക്കം ; ഭര്‍ത്താവിനെ യുവതി കുത്തി കൊലപ്പെടുത്തി
ലോക്ക്ഡൗണിലെ സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്ന് ഭാര്യയുടെ മൂന്നു പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങള്‍ ബ്രിട്ടോ പണയം വെച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചൊവ്വാഴ്ചയാണ് വീണ്ടും ബ്രിട്ടോ കടയില്‍ പോയിതുടങ്ങിയത്. അന്ന് തന്നെ പണയംവെച്ച സ്വര്‍ണാഭരണങ്ങള്‍ എടുത്ത് നല്‍കണമെന്ന് കരോലിന്‍ ആവശ്യപ്പെടുകയായിരുന്നു.തര്‍ക്കം മൂത്തതോടെ കറിയ്ക്കരിയാന്‍ വെച്ചിരുന്ന കത്തിയെടുത്ത് കരോലിന്‍ ഭര്‍ത്താവിന്റെ കഴുത്തിലും വയറ്റിലും കുത്തുകയായിരുന്നുഹ. വൈകാതെ തന്നെ ബ്രിട്ടോ മരിച്ചു. ഇതിനുശേഷം ബന്ധുക്കളെ വിളിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയകാര്യം കരോലിന്‍ തന്നെ അറിയിച്ചു.


എന്നാല്‍ ബ്രിട്ടോയുടെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് പൊലീസുകാരോട് പറയാനാണ് വീട്ടുകാരോട് ഇവര്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഭര്‍ത്താവ് കട്ടിലില്‍ നിന്ന് വീണതാണെന്നും തറയില്‍ കിടന്ന കത്തി അബദ്ധത്തില്‍ കൊണ്ട് മുറിവേല്‍ക്കുകയുമായിരുന്നു എന്നുമാണ് കരോലിന്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.

പ്രാഥമിക അന്വേഷണത്തിനൊടുവില്‍ കൊലപാതക കുറ്റം ചുമത്തി ചൊവ്വാഴ്ച വൈകിട്ടോടെ തന്നെ കരോലിനിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യമൊഴിയില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കരോലിന്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. മൂന്നുമാസം മുന്‍പ് പണയംവെച്ച ആഭരണങ്ങള്‍ എടുത്തുനല്‍കാത്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends