യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക്; ട്രംപിന്റെ തോല്‍വി മണത്ത് ഉപദേശകര്‍; ബൈഡന്‍ മുന്നേറുന്നു

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക്; ട്രംപിന്റെ തോല്‍വി മണത്ത് ഉപദേശകര്‍; ബൈഡന്‍ മുന്നേറുന്നു
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ജോ ബൈഡന് എതിരെ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടേക്കുമെന്ന ആശങ്കയില്‍ ഉപദേശകര്‍. അവസാന ആഴ്ചകളില്‍ ബൈഡന്‍ മുന്നേറ്റം കുറിച്ചതോടെ പരാജയം നേരിടാന്‍ ട്രംപിന്റെ ക്യാംപെയിന്‍ ഉപദേശകര്‍ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റിപബ്ലിക്കന്‍ ഇക്കുറി തോല്‍ക്കുമെന്ന് വിശ്വസിക്കുന്നതായി ട്രംപ് ക്യാംപെയിന്‍ മാനേജര്‍ ബില്‍ സ്റ്റെപിയെനോട് മൂന്ന് മുതിര്‍ന്ന ഉപദേശകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് ട്രംപ് തന്നെയാണെന്നാണ് ക്യാംപെയിന്‍ ടീം കരുതുന്നത്. തലക്കെട്ടുകള്‍ മൂലം ആപത്കരമായ മൂഡാണ് സൃഷ്ടിക്കപ്പെട്ടതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു. 'പ്രസിഡന്റ് തന്നെയാണ് ഇതിന് പ്രധാന കാരണം. രോഗം തിരിച്ചറിയാന്‍ ആഗ്രഹിക്കാത്ത ഒരു രോഗിക്ക് രോഗമുക്തി നല്‍കാന്‍ സാധിക്കില്ല', ഒരു ഉപദേശകന്‍ പറഞ്ഞു.

എന്നാല്‍ സര്‍വ്വെ ഫലങ്ങളില്‍ ശ്രദ്ധിക്കേണ്ടെന്നാണ് സ്റ്റെപിയെന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുനന്ത്. ആഴ്ച വിജയിക്കാന്‍ കഴിയുമെന്നും ഇതുവഴി പ്രചരണവും വിജയിക്കുമെന്നാണ് മാനേജറുടെ നിലപാട്. അതേസമയം സ്വകാര്യ സംഭാഷണങ്ങളില്‍ സ്റ്റെപിയാനും ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചിട്ടുള്ളതായി ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.

ട്രംപിന്റെ പ്രചരണം ബുദ്ധിമുട്ടുള്ള കാലാവസ്ഥയില്‍ വിമാനം ഓടിക്കുന്നത് പോലെയാണെന്ന് ഇദ്ദേഹം സൂചിപ്പിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കാനുള്ള പണിയാണ് തങ്ങള്‍ക്കുള്ളതെന്ന് സ്റ്റെപിയാന്‍ ഈ സംഭാഷണങ്ങളില്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends