കരിപ്പൂര്‍ ദുരന്തം ; സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നേറ്റ ആശ്വാസ ധനസഹായം രണ്ടു മാസം പിന്നിട്ടിട്ടും നല്‍കിയിട്ടില്ല
കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ ധനം വിതരണം ചെയ്യാനാകില്ല. പണം ജില്ലാ കളക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പില്‍ നിന്ന് രേഖകള്‍ ഹാജരാക്കാന്‍ വൈകുന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പിശകുകളുമാണ് തടസ്സമാകുന്നത്. പത്തു ലക്ഷം രൂപയാണ് സര്‍ക്കാര്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ആശ്വാസ സഹായമായി ലഭിക്കേണ്ട തുക നല്‍കിയിട്ടില്ല.
അതിനിടെ എയര്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇന്‍ഷുറന്‍സ് അഡ്വാന്‍സായി പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും അടിയന്തര സഹായം ലഭ്യമായിട്ടുണ്ട്.