തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ ; പുതിയ രോഗം പടരുന്നത് ആശങ്കയാകുന്നു

തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ ; പുതിയ രോഗം പടരുന്നത് ആശങ്കയാകുന്നു
തലച്ചോറിനെ ബാധിക്കുന്ന പ്രൈമറി അമീബോ മെനിഞ്ചാലിറ്റീസെന്ന രോഗം അമേരിക്കയില്‍ പടര്‍ന്ന് പിടിക്കുകയാണ്. നൈഗ്ലേറിയ ഫൗലേറിയെന്ന തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബയാണ് രോഗകാരണം. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി കണ്ടെത്തിയ രോഗം ഇപ്പോള്‍ ദക്ഷിണ അമേരിക്കയിലും കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നൈഗ്ലേറിയ ഫൗലേറി ശുദ്ധജലത്തിലും മണ്ണിലുമാണ് കാണപ്പെടുന്നത്. നീന്തുകയും വെള്ളത്തില്‍ ഡൈവ് ചെയ്യുകയും ചെയ്യുന്നവരിലായിരുന്നു അദ്യം അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. മൂക്കിലൂടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നു. ആദ്യ ലക്ഷണം ക്ഷീണവും തളര്‍ച്ചയുമാണ്. തലവേദന, നെഞ്ചുവേദന, പനി തുടങ്ങിയവയും രോഗലക്ഷണങ്ങളാണ്.

ആന്ധ്രാപ്രദേശില്‍ 'എലൂരു' എന്ന രോഗം കണ്ടെത്തിയതിനു പിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്, നൂറുകണക്കിന് രോഗികളെയാണ് ആന്ധ്രയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത് . ദ്രുതഗതിയിലുള്ള തലച്ചോറിലെ വീക്കം, മാരകമായ സങ്കീര്‍ണതകള്‍ എന്നിവയുണ്ടാക്കാന്‍ ഈ അമീബയ്ക്ക് കഴിവുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ജലമലിനീകരണമാണ് അമീബ പടരാനുള്ള വലിയ കാരണങ്ങളിലൊന്ന്. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളിലും അമീബയെ കാണപ്പെടുന്നതായി ആരോഗ്യ വകുപ്പ് പറഞ്ഞു. നിലവില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. നിലവില്‍ വെള്ളത്തിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് പഠന വിധേയമാക്കിയിരിക്കുകയാണ്.113 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ചൂടുള്ള താപനിലയില്‍ വളരാന്‍ കഴിവുള്ളവയാണിത് .

അമീബ ശരീരത്തെ ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങുന്നു, ലക്ഷണങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത് തലവേദനയാണ്.
Other News in this category



4malayalees Recommends