ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയ ശേഷം 32 കാരനായ യുവാവ് ജീവനൊടുക്കി

ഭാര്യയേയും നാലു മക്കളേയും കൊലപ്പെടുത്തിയ ശേഷം 32 കാരനായ യുവാവ് ജീവനൊടുക്കി
ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. രാജസ്ഥാന്‍ ഉദയ്പുരിലെ റോബിയ ഹോളിഫലന്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രഞ്ജീത് മീന (32) എന്നയാളാണ് ഭാര്യയെയും ഒന്‍പത് മാസത്തിനും എട്ട് വയസിനും ഇടയില്‍ പ്രായമായ നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.

രഞ്ജിത്തിന്റെ ഭാര്യ കോകില (28),മക്കളായ ജസോദ (8), ലോകേഷ്(5), നരേന്ദ്ര (3), ഗുഡി (9 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച് രഞ്ജിത്തും ഭാര്യ കോകിലയും തമ്മില്‍ എന്തോ കാര്യത്തിന് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം രൂക്ഷമായതോടെ ദേഷ്യത്തിലായ യുവാവ് കൂര്‍ത്ത ആയുധം ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഭാര്യ മരിച്ചെന്ന് മനസിലായതോടെ ഇതേ ആയുധം ഉപയോഗിച്ച് കുട്ടികളെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഇതിനു ശേഷം പുറത്തേക്കിറങ്ങിയ യുവാവ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. രഞ്ജിത്ത് മദ്യത്തിന് അടിമയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇയാളും ഭാര്യയും തമ്മില്‍ കലഹം പതിവായിരുന്നു

Other News in this category4malayalees Recommends