9 ലക്ഷത്തോളം പേര്‍ യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

9 ലക്ഷത്തോളം പേര്‍ യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ യു.എ.ഇയില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമായി. വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷത്തി എണ്‍പത്തി ഏഴായിരം കടന്നു. റഷ്യയുടെ സ്ഫുട്‌നിക്ക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനും യു.എ.ഇയില്‍ തുടക്കമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60000 പേര്‍ക്കാണ് യു.എ.ഇ കോവിഡ് വാക്‌സിന്‍ നല്‍കിയത്. ഡിസംബറില്‍ ആരംഭിച്ച വാക്‌സിന്‍ യഞ്ജത്തിന്റെ ഭാഗമായി ഇതുവരെ 887,696 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. റഷ്യയുടെ സ്ഫുട്‌നിക് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം അബൂദബിയില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സന്നദ്ധരായി എത്തുന്ന 500 പേരിലാണ് റഷ്യന്‍ വാക്‌സിന്‍ പരീക്ഷിക്കുന്നത്. ഇവര്‍ 18 വയസ് പിന്നിട്ടവരും ആരോഗ്യമുള്ളവരുമായിരിക്കണം.

Other News in this category



4malayalees Recommends