ജനുവരി 20നാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ്. തന്റെ പിതാവിന്റെ പ്രസിഡന്റ് സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കുഴപ്പങ്ങളും കലഹങ്ങളും ഭാവിയില്‍ തനിക്ക് ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭാവിയില്‍ പ്രസിഡന്റ് പദവിയില്‍ വരണമെങ്കില്‍ ഇപ്പോള്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടേ മതിയാകൂ. നിലവിലെ സാഹചര്യത്തില്‍ ജനകീയമായ നിലപാട് സ്വീകരിക്കാനായാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിക്ക് ഗുണകരമകുമെന്ന തിരിച്ചറിവിലാണ് ഇവാങ്ക. രാഷ്ട്രപതിയുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുന്ന ഇവാങ്ക ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്താല്‍ അത് ചരിത്ര തീരുമാനമായി മാറും. ഇവാങ്കയുടെ പ്രശ്സ്തി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, മകളുടെ തീരുമാനമറിഞ്ഞ് ഞെട്ടലിലാണ് പിതാവ് ട്രംപ്. ഇവാങ്കയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുകയാണ് പിതാവ്. സ്വന്തം പിതാവിനെ താഴെയിറക്കാന്‍ ശ്രമിക്കുന്ന വഞ്ചകരുമായി ഇടപഴകിയും അവരുടെ ഒപ്പം മകളും പോകുന്നത് അപമാനകരമാണെന്നും ചതിയാണെന്നുമാണ് ട്രംപിന്റെ വിലയിരുത്തല്‍.