'ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറികടന്ന് പോകുന്ന ഒരു ഡാര്‍ക്ക് സോണ്‍ ഉണ്ട്'; ആകാംക്ഷ നിറച്ച് ദ പ്രീസ്റ്റ് ടീസര്‍
സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ദ പ്രീസ്റ്റ്' ടീസര്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ടീസര്‍ ആണ് പുറത്തു വന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ ആയാണ് എത്തുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ടീസറിന് ലഭിക്കുന്നത്.
ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനെ മറി കടന്നു പോകുന്ന ഡാര്‍ക്ക് സോണ്‍ ഉണ്ടെന്ന് പറയാറുണ്ട് എന്ന ഡയലോഗോടെ തുടങ്ങുന്ന ടീസറിലെ ബേബി നിയ ചാര്‍ലിയുടെ ബാഗ്രൗണ്ട് ശബ്ദം പോലും വല്ലാത്ത മിസ്ട്രി ഫീല്‍ പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ലുക്ക് പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും, ബി. ഉണ്ണികൃഷ്ണനും, വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്