ഓസ്‌ട്രേലിയക്കാരെ വിദേശത്ത് നിന്ന് തിരിച്ച് കൊണ്ടു വരാന്‍ 20 റീപാട്രിയേഷന്‍ ഫ്‌ലൈറ്റുകള്‍ കൂടി അനുവദിച്ച് സര്‍ക്കാര്‍; ലക്ഷ്യം കോവിഡ് പ്രതിസന്ധിയില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ മടക്കിക്കൊണ്ട് വരല്‍

ഓസ്‌ട്രേലിയക്കാരെ വിദേശത്ത്  നിന്ന് തിരിച്ച് കൊണ്ടു വരാന്‍ 20 റീപാട്രിയേഷന്‍ ഫ്‌ലൈറ്റുകള്‍ കൂടി അനുവദിച്ച് സര്‍ക്കാര്‍; ലക്ഷ്യം കോവിഡ് പ്രതിസന്ധിയില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ മടക്കിക്കൊണ്ട് വരല്‍

കോവിഡ് പ്രതിസന്ധി കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് തിരിച്ച് കൊണ്ടു വരുന്നതിന് ഫെഡറല്‍ ഗവണ്മെന്റ് 20 റീപാട്രിയേഷന്‍ വിമാനങ്ങള്‍ കൂടി അയക്കുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ നിന്നും ഇത്തരം വിമാനങ്ങള്‍ ഓസ്‌ട്രേലിയിലേക്ക് പറക്കണമെന്നത് നിര്‍ണയിക്കുന്നത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് ആന്‍ഡ് ട്രേഡ് ആണെന്നാണ് ആക്ടിംഗ് ഫോറിന്‍ മിനിസ്റ്ററായ സൈമണ്‍ ബെര്‍മിംഗ്ഹാം പറയുന്നത്.


ലോകമാകമാനം വിവിധ രാജ്യങ്ങളില്‍ നിന്നും ഇത്തരം വിമാനങ്ങള്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കുക ജനുവരി 31നും മാര്‍ച്ച് 31നും ഇടയിലായിരിക്കും. ഈ വിമാനങ്ങളിലെത്തുന്ന ഓസ്‌ട്രേലിയക്കാരെ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ഫെസിലിറ്റിയിലായിരിക്കും ക്വാറന്റൈനില്‍ താമസിപ്പിക്കുന്നത്. കൂടാതെ ഇവരില്‍ ചിലരെ കാന്‍ബറയിലെയും ടാസ്മാനിയയിലെയു ചില ഫെസിലിറ്റികളിലും താമസിപ്പിക്കും.

നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയിലേക്ക് പ്രതിമാസം മടങ്ങി വരാന്‍ അനുവദിച്ചിരിക്കുന്ന ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് പുറത്തായിരിക്കും ഇത്തരത്തില്‍ റീപാട്രിയേഷന്‍ വിമാനങ്ങളിലെത്തിക്കുന്നവരുടെ എണ്ണമെന്നും സൈമണ്‍ വ്യക്തമാക്കുന്നു. അതായത് ഇത്തരത്തില്‍ മടങ്ങിയെത്തുന്ന ഇന്റര്‍നാഷണല്‍ ട്രാവലര്‍മാരുടെ എണ്ണത്തില്‍ റീപാട്രിയേഷന്‍ വിമാനങ്ങൡലെത്തുന്നവരെ ഉള്‍പ്പെടുത്തില്ല. കോവിഡ് പശ്ചാത്തലത്തില്‍ സ്വദേശത്തേക്ക് പരമാവധി ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വരുന്നതിനാണീ നീക്കമെന്നും ബെര്‍മിംഗ്ഹാം വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends