ഓസ്‌ട്രേലിയയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധിക്കാത്തതില്‍ മലയാളികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക ; 2021ലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമേകാന്‍ സാധിക്കില്ലെന്ന വിക്ടോറിയന്‍ പ്രീമിയറിന്റെ മുന്നറിയിപ്പ് അനിശ്ചിതത്വമേറ്റി

ഓസ്‌ട്രേലിയയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധിക്കാത്തതില്‍ മലയാളികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക ; 2021ലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമേകാന്‍ സാധിക്കില്ലെന്ന  വിക്ടോറിയന്‍ പ്രീമിയറിന്റെ മുന്നറിയിപ്പ് അനിശ്ചിതത്വമേറ്റി
ഓസ്‌ട്രേലിയയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധിക്കാത്തതില്‍ മലയാളികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. കോവിഡ് കാരണം യാത്രാ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് മാസങ്ങളായി ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്.

നിലവിലും കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ 2021ലും ഇവര്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിക്കുന്നതിന് നിരവധി വെല്ലുവിളികളുണ്ടെന്ന് വെളിപ്പെടുത്തി വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് രംഗത്തെത്തിയതാണ് ഇത് സംബന്ധിച്ച ആശങ്ക പെരുകിയിരിക്കുന്നത്. കോവിഡ് കാരണം ഈ വര്‍ഷവും ഇവരെ തിരിച്ചെത്താന്‍ അനുവദിക്കുന്നതില്‍ ഏറെ പ്രയാസങ്ങളുണ്ടെന്ന് ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വച്ചാണ് ആന്‍ഡ്രൂസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് രംഗത്തെത്തിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം ഓസ്‌ട്രേലിയ അതിര്‍ത്തി നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നിരവധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചെത്തുന്നതിന് തടസം നേരിട്ടിരിക്കുന്നത്. മാസങ്ങളായി അക്ഷമയോടെ കാത്തിരുന്ന ഇവര്‍ 2021ലെങ്കിലും തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഈ വര്‍ഷവും യാതൊരു ഉറപ്പുമേകാന്‍ സാധിക്കില്ലെന്ന ആന്‍്ര്രഡൂസിന്റെ മുന്നറിയിപ്പാണ് വിദ്യാര്‍ത്ഥികളുടെ ക്ഷമ കെടുത്തിയിരിക്കുന്നത്.

ഇത്തരത്തില്‍ തിരിച്ചെത്തുന്നവര്‍ക്കാവശ്യമായ ക്വാറന്റൈന്‍ സംവിധാനത്തിന് ഏറെ പരിമിതികള്‍ ഓസ്‌ട്രേലിയയില്‍ പ്രത്യേകിച്ച് വിക്ടോറിയയിലുളളതിനാല്‍ ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും പ്രതീക്ഷയുമില്ലെന്നാണ് വിക്ടോറിയന്‍ പ്രീമിയര്‍ തിങ്കളാഴ്ച നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നിരവധി ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ ഓസ്‌ട്രേലിയയിലെ പഠനം പാതിവഴിക്ക് നിര്‍ത്തി മാതൃരാജ്യങ്ങളിലേക്ക് കെട്ട് കെട്ടാന്‍ നിര്‍ബന്ധിതരാവുയായിരുന്നു. കൂടാതെ ഓസ്‌ട്രേലിയയില്‍ പഠനത്തിന് പ്രവേശനം ലഭിച്ച നിരവധിപേര്‍ക്ക് ഇതിനായി രാജ്യത്തേക്കെത്താന്‍ തടസമുണ്ടാവുകയും ചെയ്തിട്ടുണ്ട്.

Other News in this category4malayalees Recommends