എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കോവിഡ് ബാധയ്ക്ക് ഏതാണ്ട് അന്ത്യമാകുന്നു;ഓരോ ക്ലസ്റ്ററിലും എത്ര കേസുകളുണ്ടെങ്കിലും അവ നിയന്ത്രിക്കാന്‍ വേണ്ടി വരുന്നത് മൂന്നാഴ്ച മാത്രം; സ്‌റ്റേറ്റില്‍ ഇതുവരെയുണ്ടായ 18 കോവിഡ് ക്ലസ്റ്ററുകളിലും ഇതേ പ്രവണത

എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കോവിഡ് ബാധയ്ക്ക് ഏതാണ്ട് അന്ത്യമാകുന്നു;ഓരോ ക്ലസ്റ്ററിലും എത്ര കേസുകളുണ്ടെങ്കിലും അവ നിയന്ത്രിക്കാന്‍ വേണ്ടി വരുന്നത് മൂന്നാഴ്ച മാത്രം; സ്‌റ്റേറ്റില്‍ ഇതുവരെയുണ്ടായ 18 കോവിഡ് ക്ലസ്റ്ററുകളിലും ഇതേ പ്രവണത

എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കോവിഡ് ബാധയ്ക്ക് ഏതാണ്ട് അന്ത്യമാകുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ ിത് സംബന്ധിച്ച ഡാറ്റയെ വിശകലനം ചെയ്തതിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ എന്‍എസ്ഡബ്ല്യൂവില്‍ പൊട്ടിപ്പുറപ്പെട്ട 18 കോവിഡ് ഔട്ട്‌ബ്രേക്കുകളെ എബിസി ന്യൂസ് വിശകലനം ചെയ്തതിനെ തുടര്‍ന്നാണ് ഈ പ്രവചനം പുറത്ത് വന്നിരിക്കുന്നത്.


ഓരോ ക്ലസ്റ്ററിനും അന്ത്യം കുറിക്കാനായി അഥോറിറ്റികള്‍ ശരാശരി മൂന്നാഴ്ചകളാണെടുക്കുന്നതെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം നിലവില്‍ എന്‍എസ്ഡബ്ല്യൂവിലുള്ള ബെരാല ക്ലസ്റ്റര്‍ ആരംഭിച്ചത് ന്യൂഇയര്‍ ഈവിലാണ്. നിലവില്‍ ഇത് അവസാനിക്കാന്‍ ഏതാനും ദിവസങ്ങളേ വേണ്ടി വരുകയുള്ളൂവെന്നാണ് കണക്ക് കൂട്ടപ്പെടുന്നത്. ഞായറാഴ്ച രാത്രി എട്ട് മണി വരെയുള്ള 24 മണിക്കൂറുകള്‍ക്കിടെ സ്റ്റേറ്റില്‍ പ്രാദേശികമായി പകര്‍ന്ന ഒരൊറ്റ കോവിഡ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നതും പ്രതീക്ഷയേറ്റുന്നു.

രോഗബാധയെ നിയന്ത്രിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് തന്റെ സ്‌റ്റേറ്റെന്നാണ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ പ്രതികരിച്ചിരിക്കുന്നത്. സ്റ്റേറ്റിലുണ്ടായിരിക്കുന്ന 18 കോവിഡ് ക്ലസ്റ്ററുകളിലെല്ലാം കേസുകളുടെ എണ്ണം എത്രയധികരിച്ചാലും അവ നിയന്ത്രിക്കുന്നതിന് വെറും മൂന്നാഴ്ച മാത്രമേ വേണ്ടി വരുന്നുള്ളൂവെന്ന് വ്യക്തമാക്കുന്ന ഒരു ചാര്‍ട്ടും എബിസി ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.

എപ്പിഡെമിയോളജിക്കലി ബന്ധപ്പെട്ട മൂന്ന് കേസുകളുണ്ടെങ്കില്‍ അതിനെ ഒരു ക്ലസ്റ്ററായി പരിഗണിക്കാമെന്നാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് നിര്‍വചിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ കേസുകള്‍ക്കും പരസ്പരം സമ്പര്‍ക്കമുണ്ടായിരിക്കണമെന്നും ഇവയ്ക്ക് ഒരു പൊതുവായ ജെനോം സീക്വന്‍സുണ്ടായിരിക്കണമെന്നും പ്രസ്തുത നിര്‍വചനത്തില്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് എടുത്ത് കാട്ടുന്നു.


Other News in this category4malayalees Recommends