ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് കോവിഡ് 19 ഭീഷണി കാരണം ത്രിശങ്കുവിലായി; വിമാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 50നടുത്ത് കളിക്കാര്‍ ക്വാറന്റൈനിലായത് ആശങ്കയേറ്റുന്നു; നൂറ് രാജ്യങ്ങളില്‍ നിന്നും 17 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളില്‍ കളിക്കാരെത്തും

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് കോവിഡ് 19 ഭീഷണി കാരണം ത്രിശങ്കുവിലായി; വിമാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍  50നടുത്ത് കളിക്കാര്‍ ക്വാറന്റൈനിലായത് ആശങ്കയേറ്റുന്നു;  നൂറ് രാജ്യങ്ങളില്‍ നിന്നും  17 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളില്‍ കളിക്കാരെത്തും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് കോവിഡ് 19 ഭീഷണി കാരണം ഏതാണ്ട് അനിശ്ചിതത്വത്തിലായെന്ന് സൂചന. ടൂര്‍ണമെന്റിനെത്തിയ വിവിധ രാജ്യക്കാരായ കളിക്കാര്‍ കോവിഡ് സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റൈനിലായതിനെ തുടര്‍ന്നാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും മെല്‍ബണിലേക്ക് രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍ അടക്കമുള്ള 120 യാത്രക്കാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നതിനെ തുടര്‍ന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്.

ക്വാറന്റൈനില്‍ അഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും തങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിരസതയാണ് അനുഭവപ്പെട്ടതെന്നാണ് ഇവരില്‍ പല കളിക്കാരും പ്രതികരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെത്തി പരിശീലനത്തിന് പോലും പോകാന്‍ സാധിക്കാതെ ഹോട്ടലില്‍ അടച്ചിരിക്കേണ്ടി വന്നതില്‍ ഇവര്‍ കടുത്ത അസംതൃപ്തിയും നിരാശയുമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവരെ മുന്‍കരുതലായി ക്വാറന്റൈനിലാക്കിയിരിക്കുന്നത്.

ഇതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിശ്ചയിച്ചത് പ്രകാരം നടത്താന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ കടുത്ത അനിശ്ചിത്വം നിഴലിക്കുന്നുണ്ട്. കോവിഡ് ഭീഷണിയെ തുടര്‍ന്ന് ടൂര്‍ണമെന്റിന് വെല്ലുവിളി നേരിടുന്നുവെന്ന് സമ്മതിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ക്രെയ്ഗ് ടിലെ രംഗത്തെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി നൂറ് രാജ്യങ്ങളില്‍ നിന്നും 17 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളിലാണ് കളിക്കാര്‍ ഓസ്‌ട്രേലിയിലെത്താന്‍ പോകുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച രണ്ട് വിമാനങ്ങള്‍ക്ക് പുറമെ കളിക്കാരെത്തിയ മറ്റൊരു വിമാനത്തിലും പോസിററീവ് കേസ് സ്ഥിരീകരിച്ചത് ആശങ്കയേറ്റിയിട്ടുണ്ട്.

രണ്ട് പ്രാവശ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്ന വിക്ടോറിയ അസാറെന്‍ക, മൂന്ന് പ്രാവശ്യം ഗ്രാന്റ് സ്ലാം നേടിയ ഏയ്ജെലിക്യൂ കെര്‍ബര്‍, 2019യുഎസ് ഓപ്പണ്‍ ടൈറ്റില്‍ ഹോള്‍ഡറായ ബിയാന്‍ക ആന്‍ഡ്രീസ്‌ക്യൂ, 2017 യുഎസ് ഓപ്പണ്‍ വിന്നറായ സ്ലോനെ സ്റ്റീഫന്‍സ് , ജപ്പാനീസ് താരമായ കെയ് നിഷികോറി, മെക്സിക്കന്‍ പ്ലേയറായ സാന്റിയാഗോ ഗോന്‍സാലെസ്, ഉറുഗ്വന്‍ കളിക്കാരനായ പാബ്ലോ ക്യൂവാസ്, എന്നിവര്‍ ലോസ് ഏയ്ജല്‍സില്‍ നിന്നെത്തിയ വിമാനത്തിലാണുണ്ടായിരുന്നത്. ഇവര്‍ ക്വാറന്റൈനിലാണ്.

സ്വെററ്ലാന ക്യൂനെറ്റ്സോവ, മരിയ സാക്കാരി, ഓന്‍സ് ജാബ്യൂര്‍, ബെലിന്ദ ബെന്‍കിക്, മാര്‍്ത കോസ്റ്റിയുക് തുടങ്ങിയവരാണ് അബുദാബിയില്‍ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന കളിക്കാരില്‍ പെടുന്നത്. ലോസ് ഏയ്ജല്‍സില്‍ നിന്നെത്തിയ ക്യുആര്‍7493 വിമാനത്തില്‍ രണ്ട് കോവിഡ് കേസുകളും അബുദാബിയില്‍ നിന്നെത്തിയ ഇവൈ8004 വിമാനത്തില്‍ ഒരു കോവിഡ് രോഗിയുമാണുണ്ടായിരുന്നത്.

Other News in this category



4malayalees Recommends