കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ചോടെ പ്രബലമാകും ; ചികിത്സ സൗകര്യം ലഭിക്കാതെ മരണ നിരക്ക് ഉയരും ; ആശങ്കയേറുന്നു പുതിയ റിപ്പോര്‍ട്ടുകള്‍

കൊറോണ വൈറസിന്റെ യുകെ വകഭേദം മാര്‍ച്ചോടെ പ്രബലമാകും ; ചികിത്സ സൗകര്യം ലഭിക്കാതെ മരണ നിരക്ക് ഉയരും ; ആശങ്കയേറുന്നു പുതിയ റിപ്പോര്‍ട്ടുകള്‍
അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ യുകെ വകഭേദം മാര്ച്ച് അവസാനത്തോടെ അമേരിക്ക ഉള്‍പ്പെടെ രാജ്യങ്ങളില്‍ പ്രബലമാകുമെന്ന് റിപ്പോര്‍ട്ട്. B.1.1.7 എന്നറിയപ്പെടുന്ന വൈറസ് വകഭേദം ബാധിച്ച 76 കേസുകളാണ് അമേരിക്കയിലുള്ളത്. ഇതു അതിവേഗം പടര്‍ന്ന് മാര്‍ച്ചോടെ ആശങ്കയാകുന്ന സാഹചര്യം ഉണ്ടാകുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നു.

കമ്പ്യൂട്ടര്‍ മോഡലിനെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തല്‍. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു കഴിഞ്ഞു.

യുകെ വകഭേദം മൂലമുള്ള കോവിഡ് രോഗം അതി തീവ്രമല്ലെങ്കിലും നിരവധി പേരെ ഒരേ സമയം ആശുപത്രിയിലാക്കും. ആവശ്യത്തിന് ചികിത്സ കിട്ടാതെ പലരും മരിക്കുന്ന സാഹചര്യം ഉണ്ടാകും. വാക്‌സിന്‍ നല്‍കി തുടങ്ങിയതോടെ വ്യാപനം കുറയുമെങ്കിലും യുകെ വകഭേദം പ്രബലമായതിന് ശേഷം മാത്രമേ ഇതു സംഭവിക്കൂവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Other News in this category4malayalees Recommends