നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരി കഴിക്കുന്നു, പൊടിയന് അനക്കം പോലുമില്ല ; അടുക്കളയില്‍ ചോറും ഇറച്ചിക്കറിയും ഉണ്ടാക്കിയിട്ടും മക്കള്‍ ഇവര്‍ക്കു നല്‍കിയിട്ടില്ല ; ആ കാഴ്ച വേദനിപ്പിക്കുന്നതെന്ന് ജനപ്രതിനിധി
വല്ലപ്പോഴും കിട്ടുന്ന കഞ്ഞിവെള്ളവും ചോറു വറ്റുമാണ് ഈ ദമ്പതികളുടെ ജീവന് നിലനിര്‍ത്തിയിരുന്നത്. മകനും ഭാര്യയും കാര്യമായി അന്വേഷിച്ചിട്ടില്ലെന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള അമ്മിണിയെന്ന 76 കാരി പറയുന്നു. അടുത്ത ബന്ധുക്കളുണ്ടെങ്കിലും മക്കളെ ഭയന്ന് ഭക്ഷണം നല്‍കിയിരുന്നില്ല.കട്ടിലിലെ തടി നശിച്ച് മരക്കമ്പ് നിരത്തിയാണ് കിടന്നിരുന്നത്. അവിടെ അടുത്ത് കൂട്ടിയ ചെറിയ അടുപ്പിലാണ് എന്തെങ്കിലും ഭക്ഷണം പാകം ചെയ്തിരുന്നത്. മകനും മരുമകളും വല്ലപ്പോഴും മാത്രം ആഹാരം നല്‍കിയിരുന്നുള്ളൂവെന്നും അമ്മിണി പറയുന്നു.
വീട്ടില്‍ ആദ്യമെത്തിയ ജനപ്രതിനിധി പറയുന്നത് ഉള്ളുവേവുന്ന കാഴ്ചയെ കുറിച്ചാണ്. ആശാവര്‍ക്കര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വീട്ടിലെത്തിയത്. നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടു കൂടി അമ്മിണി വാരികഴിക്കുന്നു. പൊടിയന് ഈ സമയം അനക്കമുണ്ടായിരുന്നില്ല. ചെറിയ പള്‍സ് കണ്ടിട്ടാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. അടുക്കളയില്‍ ചെന്നു നോക്കിയപ്പോള്‍ ചോറും ഇറച്ചിക്കറിയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. ഇതൊന്നും ഇവര്‍ക്ക് നല്‍കിയിട്ടില്ല. പല തവണ ആശാവര്‍ക്കര്‍മാര്‍ എത്തിയെങ്കിലും മകന് അമ്മിണിയേയും ഭര്‍ത്താവിനേയും ഇവിടെ നിന്ന് മാറ്റാന്‍ അനുവദിച്ചിരുന്നില്ലെന്നും ജനപ്രതിനിധി പറയുന്നു.
ആശുപത്രിയിലെത്തി താമസിയാതെ പൊടിയന് മരിച്ചു. മകനെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുകയാണ്. മക്കള്‍ ഭക്ഷണം നല്‍കാതെ പട്ടിണി കിടന്നുള്ള മരണമാണ് നടന്നതെന്ന് അയല്‍ക്കാരും ആരോപിച്ചിരുന്നു.