രണ്ടു മാസത്തെ മാത്രം പ്രണയം ; 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരി കുഞ്ഞിനെ കാണാന്‍ കൂട്ടാക്കിയില്ല ; സ്‌റ്റേഷനില്‍ നടന്നത് നാടകീയ രംഗങ്ങള്‍ ; ഇനി കാമുകനൊപ്പം ജീവിതമെന്ന് അന്‍സി

രണ്ടു മാസത്തെ മാത്രം പ്രണയം ; 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരി കുഞ്ഞിനെ കാണാന്‍ കൂട്ടാക്കിയില്ല ; സ്‌റ്റേഷനില്‍ നടന്നത് നാടകീയ രംഗങ്ങള്‍ ; ഇനി കാമുകനൊപ്പം ജീവിതമെന്ന് അന്‍സി
രണ്ട് മാസത്തെ പ്രണയത്തിനൊടുവില്‍ 19 കാരനൊപ്പം ഒളിച്ചോടിയ 24 കാരിയ്ക്ക് ഭര്‍ത്താവിനേയും കുഞ്ഞിനെയും വേണ്ട, ഭര്‍ത്താവ് അപേക്ഷിച്ചിട്ടും ഇനിയുള്ള ജീവിതം കാമുകനൊപ്പമെന്ന് അന്‍സി അറിയിച്ചു. ഒളിച്ചോടിയവരെ ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി അന്‍സിയെയും കാമുകന്‍ നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനെയും(അഖില്‍) ഇരവിപുരം പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

അന്‍സിയുടെ ഭര്‍ത്താവ് കുഞ്ഞുമായെത്തിയപ്പോള്‍ കാണാന്‍ കൂട്ടാക്കിയില്ല. കുഞ്ഞിനെ കാണണ്ട എന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. ഇതോടെ ഭര്‍ത്താവ് ഇവരുമായി സംസാരിച്ചെങ്കിലും കാമുകനെ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ കൂട്ടാക്കിയില്ല. കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ട് എന്ന് പറഞ്ഞതോടെയാണ് ഭര്‍ത്താവ് പിന്മാറിയത്.

ഭര്‍ത്താവിനൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നുമായിരുന്നു നിലപാട്. തന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയെടുക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയതെന്നാണ് പൊലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനൊപ്പം നിന്നാല്‍ പഠിക്കാന്‍ കഴിയില്ലെന്നും കാമുകനായ സഞ്ചു പഠിപ്പിക്കുമെന്നു വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

Other News in this category4malayalees Recommends