ജോയ് ബൈഡന്‍ യുഎസിലെ ഇന്ത്യക്കാരുടെ രക്ഷകനാകുന്നു; പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ക്ക് ഗുണകരം; ഓരോ രാജ്യത്തിനുമുള്ള തൊഴിലധിഷ്ഠിത ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള പരിധി ഇല്ലാതാക്കുന്ന ബില്‍ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് പ്രതീക്ഷയേകുന്നു

ജോയ് ബൈഡന്‍ യുഎസിലെ ഇന്ത്യക്കാരുടെ രക്ഷകനാകുന്നു; പുതിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഇന്ത്യക്കാര്‍ക്ക് ഗുണകരം; ഓരോ രാജ്യത്തിനുമുള്ള തൊഴിലധിഷ്ഠിത ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള പരിധി ഇല്ലാതാക്കുന്ന ബില്‍ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് പ്രതീക്ഷയേകുന്നു
പുതിയ യുഎസ് പ്രസിഡന്റ് ജോയ് ബൈഡന്‍ ബുധനാഴ്ച അര ഡസനോളം എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പ് വച്ചു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ കടുത്തതും അനീതികരവും വിവാദപരവുമായ നിരവധി ഇമിഗ്രേഷന്‍ നയങ്ങളെ മരവിപ്പിക്കുന്ന വിധത്തിലുള്ള നിരവധി എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ഇതില്‍ പെടുന്നു. ഈ നീക്കം യുഎസിലെ ഇന്ത്യക്കാര്‍ക്ക് നിര്‍ണായകമായ നേട്ടമുണ്ടാക്കുന്നതാണെന്ന പ്രത്യേകതയുമുണ്ട്.

ഇതോടെ അധികാരമേറ്റയുടന്‍ അമേരിക്കന്‍ ഇന്ത്യക്കാരുടെ പ്രീതിക്ക് പാത്രമായിരിക്കുകയാണ് പുതിയ പ്രസിഡന്റ്. അധികാരമേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ബൈഡന്‍ ഒരു ഇമിഗ്രേഷന്‍ ബില്‍ കോണ്‍ഗ്രസിലേക്ക് അയച്ചിരുന്നു. യുഎസില് നിയമവിരുദ്ധമായി താമസിക്കുന്ന മില്യണ്‍ കണക്കിന് കുടിയേറ്റക്കാര്‍ക്ക് യുഎസ് പൗരത്വം ലഭ്യമാകുന്നതിന് വഴിയൊരുക്കുന്ന ബില്ലാണിത്. ഇതും നിരവധി ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുമെന്നുറപ്പാണ്.

ബൈഡന്റെ നീക്കം 7,41,000 എച്ച്1-ബി വിസ ഹോള്‍ഡര്‍മാര്‍ക്കും ഏറെ പ്രതീക്ഷയാണുണ്ടാക്കിയിരിക്കുന്നത്. കൂടാതെ ഇത്തരം വിസ ഹോള്‍ഡര്‍മാരുടെ പങ്കാളികള്‍ക്കും കുടുംബങ്ങള്‍ക്കും രണ്ട് ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ബൈഡന്റെ നീക്കം പ്രതീക്ഷയാണുണ്ടാക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിനും നിശ്ചയിച്ചിരുന്ന തൊഴിലധിഷ്ഠിത ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള പരിധി ഇല്ലാതാക്കുന്ന ബില്ലാണിത്. പ്രസ്തുത നീക്കം യുഎസിലെ പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് ഗുണമേകുമെന്നുറപ്പാണ്. നിലവില്‍ ഇവര്‍ നിയമപരമായ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കുന്നതിനായി ദശാബ്ദങ്ങള്‍ കാത്തിരിക്കേണ്ടുന്ന ദുരവസ്ഥ ഇതിലൂടെ ഇല്ലാതാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്.യുഎസ് സിറ്റിസണ്‍ഷിപ്പ് ആക്ട് 2021 എന്നാണീ ബില്‍ അറിയപ്പെടുന്നത്.

Other News in this category4malayalees Recommends