ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത ; അടുത്തുള്ള അംഗന്‍വാടിയില്‍ അഭയം തേടി കുട്ടി ; മാതാപിതാക്കള്‍ അറസ്റ്റില്‍

ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത ; അടുത്തുള്ള അംഗന്‍വാടിയില്‍ അഭയം തേടി കുട്ടി ; മാതാപിതാക്കള്‍ അറസ്റ്റില്‍
ആറ് വയസ്സുകാരിയുടെ കണ്ണില്‍ മുളക് തേച്ച് മാതാപിതാക്കളുടെ കൊടും ക്രൂരത. മാതാപിതാക്കളുടെ മര്‍ദ്ദനം സഹിയ്ക്കാന്‍ സാധിക്കാതെ കുട്ടി അംഗന്‍വാടിയില്‍ അഭയം തേടി. സംഭവം അറിഞ്ഞ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ കൗണ്‍സലിങ് നല്‍കിയ ശേഷം കുട്ടിയെ വാര്‍ഡ് അംഗം, അംഗന്‍വാടി വര്‍ക്കര്‍, പാരാ ലീഗല്‍ വാളന്റിയര്‍, എസ്.ടി.പ്രൊമോട്ടര്‍ എന്നിവരുടെ സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ശിശു സംരക്ഷണ സ്ഥാപനത്തിലാക്കി.

മതിയായ ശ്രദ്ധയും പരിചരണവും നല്‍കാത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പന്ത്രണ്ട് വയസുകാരിയായ സഹോദരിയെയും മുമ്പ് സ്ഥാപനത്തിന്റെ സംരക്ഷണത്തിലാക്കിയിരുന്നു. രക്ഷിതാക്കള്‍ വീട്ടില്‍ വാറ്റാറുണ്ടെന്നും നിരവധി പേര്‍ ഇവിടെ മദ്യപിക്കാനായി എത്താറുണ്ടെന്നും കുട്ടിയില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തു.

Other News in this category4malayalees Recommends