വിവാഹത്തിന് ഒരുങ്ങിയിരിക്കേ മരണം ; നാടിനെ നടുക്കി പ്രതിശ്രുത വരനേയും വധുവിനേയും

വിവാഹത്തിന് ഒരുങ്ങിയിരിക്കേ മരണം ; നാടിനെ നടുക്കി പ്രതിശ്രുത വരനേയും വധുവിനേയും
തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പൊലിഞ്ഞത് പ്രതിശ്രുത വരനും വധുവും. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെങ്ങന്നൂര്‍ പെരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോ(32)യും ആന്‍സി(26)യുമാണ് ദാരുണമായി കൊല്ലപ്പെട്ടത്.

എംസി റോഡില്‍ തിരുവല്ലയ്ക്കും ചങ്ങനാശ്ശേരിക്കുമിടയില്‍ പെരുന്തുരുത്തിയില്‍ സ്‌കൂട്ടറിലിടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ബസ് ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ജെയിംസിന്റെയും ആന്‍സിയുടെയും വിവാഹത്തിന് കാത്തിരിക്കുകയായിരുന്നു ഇരുവീട്ടുകാരും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്പില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് ജെയിംസ്. മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്‌കൂള്‍ ബസിലെ ഡ്രൈവറായിരുന്നു. വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി ലിലാമ്മ ദമ്പതികളുടെ മകളാണ് ആന്‍സി.

ആന്‍സിയുടെ അമ്മയും സഹോദരന്‍ അഖിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് നാട്ടിലെത്തിലെത്തുന്നതിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് വിവാഹ തീയതി തീരുമാനിക്കാതിരൂന്നത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.

ജയിംസ് ചാക്കോയുടെ അമ്മ രോഗബാധിതയാണ്. ബിന്ദു ഏക സഹോദരിയാണ്.

Other News in this category4malayalees Recommends