9 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അവള്‍ ആത്മഹത്യ ചെയ്യില്ല ; മകളെ ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നു ; മരണത്തില്‍ സംശയമുണ്ടെന്ന് മാതാപിതാക്കള്‍

9 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അവള്‍ ആത്മഹത്യ ചെയ്യില്ല ; മകളെ ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നു ; മരണത്തില്‍ സംശയമുണ്ടെന്ന് മാതാപിതാക്കള്‍
ഭര്‍തൃവീട്ടില്‍ 22കാരിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. കോഴിക്കോട് സ്വദേശിനിയുടെ മരണമാണ് വിവാദമാകുന്നത്. ഭര്‍ത്താവിന് മാത്രമല്ല, വീട്ടുകാര്‍ക്കും പങ്കുണ്ടെന്നാണ് ബന്ധുക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കള്‍ പരാതി നല്‍കി.

2019 ഡിസംബര്‍ 19നാണ് 22കാരിയായ ഫാത്തിമ അനീഷയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഫാത്തിമ തൂങ്ങി മരിച്ചു എന്ന് ഭര്‍ത്താവ് മുഹമ്മദ് അനസ് വിളിച്ചറിയിക്കുയായിരുന്നു. എന്നാല്‍ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

അങ്ങനെ സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണെന്നും ഇവര്‍ പറയുന്നു. 9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകള്‍ ഇങ്ങനെ ചെയ്യില്ലെന്ന് മാതാവും ഉറപ്പിച്ച് പറയുന്നു. വിഷയം തേഞ്ഞിപ്പാലം പൊലിസ് കൈകാര്യം ചെയ്തത് പക്ഷപാതപരമായാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

അനീഷയെ ഭര്‍ത്താവ് മര്‍ദിക്കുന്നതറിഞ്ഞ് മാതാവ്, അനസിനെ വിലക്കിയിരുന്നു. നല്ല മറുപടിയല്ല ലഭിക്കാറുള്ളത്. മകളുടെ ജീവിതം തകരരുതെന്ന് കരുതി മിണ്ടാതെയിരുന്നു. എന്നിട്ടും കുട്ടിയെ ഇല്ലാതാക്കിയെന്നാണ് കുടുംബത്തിന്റെ പരാതി. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends