കൊവിഡ് പ്രതിസന്ധിയില്‍ ഉഴറി മെക്‌സിക്കോ; പുതുതായി കുഴിച്ച കുഴിമാടങ്ങളുടെ എണ്ണം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്; മരണസംഖ്യ 2 ലക്ഷം കടന്നു, വരാനിരിക്കുന്നത് കൂടുതല്‍ ദുരിതം?

കൊവിഡ് പ്രതിസന്ധിയില്‍ ഉഴറി മെക്‌സിക്കോ; പുതുതായി കുഴിച്ച കുഴിമാടങ്ങളുടെ എണ്ണം വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ പുറത്ത്; മരണസംഖ്യ 2 ലക്ഷം കടന്നു, വരാനിരിക്കുന്നത് കൂടുതല്‍ ദുരിതം?
കൊവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന മെക്‌സിക്കോയില്‍ മരിക്കുന്നവരെ കുഴിച്ചിടാനായി പുതുതായി കുഴിച്ച കുഴിമാടങ്ങളുടെ ഞെട്ടിക്കുന്ന എണ്ണം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കൂടുതല്‍ ദുരിതമാണ് ഇനിയും വരാനിരിക്കുന്നതെന്ന ആശങ്കയും ഇതോടൊപ്പം ശക്തമാകുന്നുണ്ട്.

വ്യാഴാഴ്ച മെക്‌സിക്കോയില്‍ മരണസംഖ്യ 2 ലക്ഷം കടന്നിരുന്നു. ബ്രസീലിനും, അമേരിക്കയ്ക്കും പിന്നില്‍ ദുരന്തം ഏറ്റുവാങ്ങിയ മൂന്നാമത്തെ രാജ്യമാണ് മെക്‌സിക്കോ. അതേസമയം രാജ്യത്ത് ടെസ്റ്റിംഗ് നിരക്ക് വളരെ കുറവായതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ മൂന്ന് ലക്ഷത്തോളം വരുമെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

2020 അവസാനം തന്നെ മരണസംഖ്യ പ്രസിദ്ധീകരിക്കുന്ന രീതി മെക്‌സിക്കന്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. രണ്ടാം ഘട്ട വ്യാപനം തുടങ്ങിയതോടെയാണ് ഇത്. 'സര്‍ക്കാര്‍ കണക്കുകള്‍ സത്യം പറയുന്നതല്ല. ഇതിലും ഉയരത്തിലാണ് കാര്യങ്ങള്‍', ഫ്യൂണറല്‍ ഹോം വര്‍ക്കര്‍ ബെനിഗ്‌നോ ക്ലെമന്റ് സറാട്ടെ പറയുന്നു.

ഓരോ വീട്ടിലും രണ്ടും, മൂന്നും പേരാണ് മരിക്കുന്നതെന്ന് ക്ലെമന്റ് കൂട്ടിച്ചേര്‍ത്തു. ലോകത്തില്‍ കൊവിഡ് ദുരന്തം ആഞ്ഞടിച്ച നഗരങ്ങളില്‍ ഒന്നാണ് മെക്‌സിക്കോ സിറ്റി. ജൂണില്‍ ആദ്യ വ്യാപനം ഉണ്ടായപ്പോള്‍ സംഭവിച്ച മരണങ്ങളുടെ 46 ശതമാനം അധിക മരണങ്ങളാണ് ഈ ജനുവരി എത്തിയപ്പോള്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Other News in this category4malayalees Recommends