നീ അവിടെ ജീവനോടെ ഇല്ലേ? മകള്‍ക്ക് തമാശയ്ക്ക് സന്ദേശം അയച്ച അമ്മ പിന്നീട് കണ്ടെത്തിയത് അവള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുകിടക്കുകയാണെന്ന സത്യം!

നീ അവിടെ ജീവനോടെ ഇല്ലേ? മകള്‍ക്ക് തമാശയ്ക്ക് സന്ദേശം അയച്ച അമ്മ പിന്നീട് കണ്ടെത്തിയത് അവള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുകിടക്കുകയാണെന്ന സത്യം!
ഒരാളെ കുറിച്ച് ഒരുപാട് നാള്‍ യാതൊരു വിവരവുമില്ലാതെ വരുമ്പോള്‍ 'ജീവനോടെ ഇല്ലേ?' എന്നൊരു ചോദ്യം ഒരു തമാശയ്ക്ക് നമ്മള്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍ സ്വന്തം മകള്‍ക്ക് ഇത്തരം ഒരു തമാശ സന്ദേശം അയച്ച അമ്മ പിന്നീട് കണ്ടെത്തിയത് മകള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന സത്യം!

ഇംഗ്ലണ്ട് ഓക്‌സ്‌ഫോര്‍ഡ്ഷയറിലെ വീട്ടില്‍ മരുന്ന് കഴിച്ചത് ഓവര്‍ഡോസായി പോയതോടെയാണ് 22കാരി ജെനിന മോണാഗന്‍ മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു സംഭവം. മില്‍ട്ടണ്‍ കെയിന്‍സില്‍ കണ്‍സേര്‍ട്ട് കാണാന്‍ ജോലിയില്‍ നിന്നും അവധിയെടുത്തിരുന്നെങ്കിലും മഹാമാരി മൂലം പരിപാടി റദ്ദാക്കി.

പരിപാടി മാറ്റിവെച്ചതോടെ മകള്‍ വീട്ടില്‍ കിടന്ന് ഉറങ്ങുകയാകുമെന്നാണ് അമ്മ കരുതിയത്. വൈകുന്നേരം 4 മണിയോടെ 'ജീവനോടെ ഇല്ലേയെന്ന്' തമാശയ്ക്ക് സന്ദേശവും അയച്ചു. എന്നാല്‍ വീട്ടിലെത്തുമ്പോള്‍ 22കാരി വായില്‍ നിന്നും നുരയും പതയും വന്ന് കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു.

എമര്‍ജന്‍സി സര്‍വ്വീസുകള്‍ സ്ഥലത്തെത്തുമ്പോഴേക്കും ജെനിന മരിച്ചിരുന്നു. പിത്താശയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും വണ്ണത്തെ കുറിച്ച് സംസാരിക്കുമെന്നതിനാല്‍ ഡോക്ടറെ കാണാന്‍ മടിച്ചിരുന്നു.


Other News in this category4malayalees Recommends