വെള്ളത്തില്‍ പോയ ഫോണ്‍ തിരിച്ചുകിട്ടിയത് ഒരു വര്‍ഷത്തിന് ശേഷം ; ഇപ്പോഴും പ്രവര്‍ത്തിക്കുന്നു ; കുറിപ്പുമായി യുവാവ്

വെള്ളത്തില്‍ പോയ ഫോണ്‍ തിരിച്ചുകിട്ടിയത് ഒരു വര്‍ഷത്തിന് ശേഷം ; ഇപ്പോഴും പ്രവര്‍ത്തിക്കുന്നു ; കുറിപ്പുമായി യുവാവ്
ഒരു വര്‍ഷം മുമ്പ് പുഴയില്‍ പോയ ഐഫോണ്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ചെനിന്‍ എന്ന യുവാവ്. തായ്വാനിലെ സണ്‍മൂണ്‍ തടാകത്തില്‍ വെള്ളം കുറഞ്ഞപ്പോഴാണ് ചെന്നിന് തന്റെ കളഞ്ഞുപോയ ഐഫോണ്‍ ലഭിച്ചത്. ഒരു വര്‍ഷക്കാലം വെള്ളത്തില്‍ കിടന്നിട്ടും തകരാറൊന്നും കൂടാതെ ഐഫോണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചെന്‍ പറയുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ചെന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്‍ ഐഫോണ്‍ തിരികെ ലഭിച്ച വിവരം പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം പാഡില്‍ബോര്‍ഡിങ് നടത്തുന്നതിനിടെയായിരുന്നു ചെന്നിന്റെ ഐഫോണ്‍ നഷ്ടപ്പെട്ടത്. പിന്നീട് ഇപ്പോഴാണ് ഫോണ്‍ തിരികെ ലഭിക്കുന്നത്. ഫോണ്‍ ഉണങ്ങിയ ശേഷം താന്‍ അത് ചാര്‍ജ് ചെയ്തുവെന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ചെന്‍ പറഞ്ഞു. 2019ല്‍ ആപ്പിള്‍ പുറത്തിറക്കിയ മോഡലാണ് ഐഫോണ്‍ 11.

Other News in this category4malayalees Recommends