കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മന്ത്രി ; വിവാദം

കോവിഡിനെ തുരത്താന്‍ വിമാനത്താവളത്തില്‍ പൂജ നടത്തി മന്ത്രി ; വിവാദം
കോവിഡിനെ തുരത്താന്‍ മധ്യപ്രദേശിലെ ഇന്‍ഡോര്‍ വിമാനത്താവളത്തില്‍ പൂജ നടത്തി വിവാദം ക്ഷണിച്ചുവരുത്തി മന്ത്രി. വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് മന്ത്രി ഉഷ ഠാക്കൂറാണ് വിമാനത്താവളത്തിലെ ദേവി അഹല്യ ഭായി ഹോല്‍ക്കറുടെ പ്രതിമയ്ക്കുമുന്നില്‍ പൂജ നടത്തിയത്.

പൂജയില്‍ മന്ത്രി പങ്കുടെടുത്തതാകട്ടെ മാസ്‌ക് പോലും ധരിക്കാതേയും. വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ആര്യാമാ സന്യാസും ജീവനക്കാരും ഉള്‍പ്പെടെയുള്ളവരും പൂജയില്‍ പങ്കെടുത്തു. സ്ഥിരമായി മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളിലെത്തുന്ന മന്ത്രിയുടെ നടപടി മുമ്പും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സ്ഥിരമായി ഹനുമാന്‍ സ്‌തോത്രം ചൊല്ലുന്നതിനാല്‍ തനിക്ക് മാസ്‌കിന്റെ ഒന്നും ആവശ്യമില്ലെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഇവര്‍ നിയമസഭാ സമ്മേളനത്തിനിടെ മറുപടി പറഞ്ഞത്.

Other News in this category4malayalees Recommends