'അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍ സുഖം'; ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സംവിധായകന്‍

'അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍ സുഖം'; ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ സംവിധായകന്‍
പാലക്കാട് കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്രപരിസരത്ത് സിനിമാ ഷൂട്ടിംഗ് തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അലി അക്ബര്‍. ഹിന്ദുമുസ്ലീം പ്രണയം പ്രമേയമാകുന്ന 'നീയാം നദി' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് കഴിഞ്ഞ ശനിയാഴ്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ക്ഷേത്രത്തില്‍ ഷൂട്ട് ചെയ്തതിന് എതിരെയാണ് സംവിധായകന്‍ പ്രതികരിച്ചത്.

'അലി അക്ബര്‍ വാരിയന്‍കുന്നന്‍ എടുക്കുമ്പോള്‍ സുടൂസിന് ചൊറിച്ചില്‍, അമ്പലത്തില്‍ ജിഹാദ് എടുത്താല്‍, ഒരു തടവല്‍ സുഖം.ഹാഹഹ', 'അമ്പലത്തില്‍ പച്ചചെങ്കൊടി, തലേല്‍ കെട്ട്. ന്താല്ലേ. രണ്ട് നിസ്‌ക്കാരപ്പായകൂടി ആവാമായിരുന്നു. 'അല്‍ അമ്പലം' എന്നെന്നാവുമോ' എന്നാണ് അലി അക്ബര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.Other News in this category4malayalees Recommends