ഇത് ക്രിട്ടിക്കല്‍ സ്റ്റേജാണ്, എന്ന് കേട്ടതോടെ കാന്‍സര്‍ എന്ന റിയാലിറ്റി തെളിഞ്ഞു: സുധീര്‍

ഇത് ക്രിട്ടിക്കല്‍ സ്റ്റേജാണ്, എന്ന് കേട്ടതോടെ കാന്‍സര്‍ എന്ന റിയാലിറ്റി തെളിഞ്ഞു: സുധീര്‍
കാന്‍സറിനെ അതിജീവിച്ച് സിനിമയില്‍ വീണ്ടും സജീവമാകുന്ന താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ് നടന്‍ സുധീറും. ഈ വര്‍ഷം ജനുവരി 4ന് താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് കാന്‍സര്‍ ബാധിച്ച വിവരം അറിയുന്നത്. അന്ന് ആഘോഷം കഴിഞ്ഞ് ബാത്‌റൂമില്‍ കയറിയപ്പോള്‍ മുഴുവന്‍ ബ്ലീഡിങ്. ടെസ്റ്റുകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു, കോളന്‍ കാന്‍സറിന്റെ മൂന്നാം ഘട്ടമാണെന്ന്.

അന്ന് തെലുങ്കില്‍ ആദ്യമായി ഒരു അവസരം കിട്ടിയ സമയമായിരുന്നു എന്നാണ് സുധീര്‍ വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഹൈദരബാദിന് പോകണം എന്ന പറഞ്ഞപ്പോള്‍ സിനിമ ചെയ്യുന്നതിന് പ്രശ്‌നമില്ല എന്നാല്‍ വയറ്റിലെ മുഴ ഏതു സമയവും പൊട്ടാവുന്ന രീതിയിലാണെന്ന് ഡോക്ടര്‍ പറഞ്ഞു.

നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി എന്നിട്ട് തന്റെ സുഹൃത്തുക്കളായ ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ടുകള്‍ മെയില്‍ ചെയ്തു. അത് വായിച്ചയുടനേ അവരെല്ലാം ചോദിച്ചത് ഒരേ കാര്യം, 'നിനക്ക് ഭ്രാന്തുണ്ടോ സുധീര്‍, ഇത് ക്രിറ്റിക്കല്‍ സ്റ്റേജാണ്. മുഴ കരളിലേക്ക് കടന്നോ എന്നു പോലും പറയിറോയിട്ടില്ല. എത്രയും വേഗം ആശുപ്രതിയിലേക്ക് തിരികെ പോകു' എന്ന്.

അതു കേട്ടതോടെ കാന്‍സര്‍ എന്ന റിയാലിറ്റി മനസില്‍ തെളിഞ്ഞു വന്നു. ജനുവരി എട്ടിന് കൊച്ചിയില്‍ ഗ്യാസ്‌ട്രോസര്‍ജനെ കണ്ടു. ഇത് വലിയ പ്രശ്‌നമല്ല, വിശ്വാസം ഉണ്ടെങ്കില്‍ സിനിമ അല്‍പം കൂടി മുന്നോട്ടു നീങ്ങാന്‍ പ്രാര്‍ഥിക്കൂ. ഉടന്‍ തന്നെ ഓപ്പറേഷന്‍ നടത്താം. അതു കഴിയുമ്പോള്‍ സിനിമ ചെയ്യാം എന്ന് പറഞ്ഞു. ജനുവരി 11ന് ഓപ്പറേഷന്‍ കഴിഞ്ഞു. സഹനിര്‍മ്മാതാവിന് സുഖമില്ലാത്തതിനാല്‍ ഷൂട്ടിംഗ് മാറ്റി വച്ചിരിക്കുകയായിരുന്നു എന്നും സുധീര്‍ പറഞ്ഞു.
Other News in this category4malayalees Recommends