ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ നിന്ന് പോയവര്‍

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ നിന്ന് പോയവര്‍
ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സൈനികരുടെ വെടിയേറ്റ് മരിച്ച നാലു പേര്‍ കേരളത്തില്‍ ജോലി ചെയ്തിരുന്നവര്‍. വോട്ട് ചെയ്യാന്‍ വേണ്ടി നാട്ടിലേക്ക് തിരിച്ച നാലു പേരാണ് കൊല്ലപ്പെട്ടത്. കൂച്ച്ബിഹാര്‍ ജില്ലയിലെ ശീതള്‍കുചി മണ്ഡലത്തിലെ 126ാം ബൂത്തിലാണ് സൈന്യം വെടിവയ്പ്പ് നടത്തിയത്. തൃണമൂല്‍ സംഘത്തിന്റെ ബൂത്ത് പിടിത്തത്തിനിടെയുള്ള സംഘര്‍ഷത്തിനിടെ ആത്മരക്ഷാര്‍ഥമാണ് വെടിവച്ചതെന്ന് സൈന്യം അറിയിച്ചു.

ഹമീമുല്‍ മിയ, സമീഉല്‍ ഹഖ്, മനീറുസ്സമാന്‍, നൂര്‍ ആലം ഹുസൈന്‍ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ ഇവര്‍ ഏറെ കാലമായി കേരളത്തില്‍ ജോലി ചെയ്യുന്നു. എന്നാല്‍ നാലു പേര്‍ക്കും നെഞ്ചിലും കഴുത്തിലുമാണ് വെടിയേറ്റതെന്നും വംശഹത്യയാണ് നടത്തിയതെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. കൊറോണ ശക്തമായ വേളയില്‍ ഇവര്‍ നാട്ടിലേക്ക് പോയി പിന്നീട് തിരിച്ചെത്തി കേരളത്തില്‍ വീണ്ടും ജോലി ചെയ്യുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് വോട്ട് ചെയ്യാന്‍ വേണ്ടി ബംഗാളിലേക്ക് തിരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് നില്‍ക്കുന്നവരാണിവര്‍. കുടുംബങ്ങളുടെ അത്താണികളാണ് കൊല്ലപ്പെട്ട നാലു പേരും എന്ന് ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം രാഷ്ട്രീയ നേതാക്കള്‍ക്ക് സംഭവ സ്ഥലത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Other News in this category4malayalees Recommends