വോക്കിങ്ങ് മലയാളികള്‍ക്ക് പ്രിയങ്കരനായ ജോസ് ചേട്ടന്‍ യാത്രയായി ; കണ്ണൂര്‍ സ്വദേശിയായ ജോസ് ജോസഫ് ഓടയ്ക്കലിന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികള്‍

വോക്കിങ്ങ് മലയാളികള്‍ക്ക് പ്രിയങ്കരനായ ജോസ്  ചേട്ടന്‍ യാത്രയായി ; കണ്ണൂര്‍ സ്വദേശിയായ ജോസ് ജോസഫ് ഓടയ്ക്കലിന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികള്‍
ആദ്യ കാല കുടിയേറ്റക്കാരില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയും വോക്കിങ്ങ് മലയാളിയുമായ ജോസ് ജോസഫ് ഓടയ്ക്കല്‍ (66) അന്തരിച്ചു. വോക്കിങ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അവിശ്വസനീയമാണ് ഈ വേര്‍പാട്. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ വോക്കിങ് ചെര്‍ട്‌സി സെന്റ് പീറ്റേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ യുകെയില്‍ തന്നെ നടത്താനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.

ഹൃദയ സംബന്ധമായ അസുഖങ്ങളും ഉദര സംബന്ധ പ്രശ്‌നങ്ങളും അലട്ടിയിരുന്ന ഇദ്ദേഹം ദീര്‍ഘകാലമായി സെന്റ് ജോര്‍ജ് ആശുപത്രിയിലും സെന്റ് പീറ്റേഴ്‌സ് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.

വോക്കിങ് മലയാളികള്‍ക്ക് ഒരു മുതിര്‍ന്ന കാര്‍ന്നവരെയാണ് നഷ്ടമായിരിക്കുന്നത്.

മരണ വിവരം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ആശുപത്രിയിലെത്തി വിവരങ്ങള്‍ തേടിയിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ എടൂര്‍ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കല്‍ കുടുംബാംഗമായ പരേതനായ ജോസഫിന്റെയും ഏലിക്കുട്ടിയുടേയും മകനാണ് ജോസ് ജോസഫ്. നാലു സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.

വെയ്ബ്രിഡ്ജില്‍ താമസിച്ചിരുന്ന ജോസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും കാലം മുമ്പാണ് പെന്‍ഷനായത്. വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ട്രസ്റ്റിയായിരുന്നു.

എടൂര്‍ സ്വദേശിനിയായ തകിടിയേല്‍ കുടുംബാംഗമായ മോളി തോമസാണ് ഭാര്യ. വൈറ്റിലി വില്ലേജില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുന്നു. രണ്ടു മക്കളാണുള്ളത് . സൗമ്യ, ഭര്‍ത്താവ് ജോമിത്

.മകന്‍ ജോമിന്‍ , ഭാര്യ മിന്ന

ബിസിനസ് ആവശ്യത്തിനായി കേരളത്തില്‍ പോയ ജോമി മരണ വിവരം നാട്ടില്‍ വച്ചാണ് അറിഞ്ഞത്.നാളെ യുകെയിലേക്കെത്തും. ഇതിന് ശേഷം സംസ്‌കാര തീയതി തീരുമാനിക്കൂ.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുകെയില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ 4 മലയാളീസും പങ്കുചേരുന്നു.


Other News in this category4malayalees Recommends