ദൈവം കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്'; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലി

ദൈവം കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്'; മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലി
കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. കനത്ത മഴയില്‍ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ഇപ്പോഴിതാ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് പറയുകയാണ് യൂസഫലി.

'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണ് തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍ ജീവന്‍ തിരിച്ച് കിട്ടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലായിരുന്നു.

ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ എം എ യൂസഫലി അബുദാബിയിലേക്ക് മടങ്ങി. അവിടെ വിദഗ്ദ്ധ ചികിത്സ തേടും.ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കൊച്ചുകടവന്ത്രയിലെ വീട്ടിലെ ഹെലിപ്പാഡില്‍ നിന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയുടെ ഗ്രൗണ്ടിന് സമീപത്ത് വെച്ച് തകരാര്‍ സംഭവിച്ചത്.

Other News in this category4malayalees Recommends