റംസിയുടെ സഹോദരി ആന്‍സി വീണ്ടും കാമുകനൊപ്പം പോയി ; കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മകളെ കൊല്ലുകയാണ് വേണ്ടതെന്ന് പിതാവ് ; തനിക്കിനി വേണ്ടെന്ന് ഭര്‍ത്താവും

റംസിയുടെ സഹോദരി ആന്‍സി വീണ്ടും കാമുകനൊപ്പം പോയി ; കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മകളെ കൊല്ലുകയാണ് വേണ്ടതെന്ന് പിതാവ് ; തനിക്കിനി വേണ്ടെന്ന് ഭര്‍ത്താവും
പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു. ആദ്യത്തെ തവണ ജനുവരി 17 നു റംസിക്കു നീതി ആവശ്യപ്പെട്ടുണ്ടാക്കിയ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗമായ സഞ്ജു എന്ന യുവാവിനൊപ്പം നാടുവിട്ട അന്‍സിയെ പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ അന്‍സിയും ഭര്‍ത്താവും മാധ്യമങ്ങളോട് പറഞ്ഞത് ഭാര്യാ ഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ട് അന്നത്തെ ദേഷ്യത്തിന് സഞ്ജുവിന്റെ സഹായത്തോടെ അന്‍സി മാറി നിന്നെന്നാണ്. അന്‍സിക്ക് വേണ്ടി വാദിച്ചതും ഭര്‍ത്താവായിരുന്നു. ഒരുവയസുപോലും ആകാത്ത കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിനാല്‍ ജുവനൈല്‍ ആക്ട് പ്രകാരം അന്‍സിയെ ജയിലില്‍ അടച്ചെങ്കിലും 1 ലക്ഷം രൂപ മുടക്കി ഭര്‍ത്താവ് ജാമ്യത്തില്‍ എടുക്കുകയായിരുന്നു. എന്നാലിപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം ഒരുവയസായ കുഞ്ഞിനെ ഉപേക്ഷിച്ചാണ് അന്‍സി വീണ്ടും സഞ്ജുവിനൊപ്പം നാടുവിട്ടത്. അന്ന് നാടുവിട്ട ഇവരെ ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് പോലീസ് കണ്ടെത്തിയത്.

ബംഗളൂരുവിലേക്ക് കടക്കാനായി സുഹൃത്തിന്റെ പക്കല്‍ നിന്നു പണം സംഘടിപ്പിക്കാനായി പോകുകയായിരുന്നു ഇവര്‍. വീണ്ടും അന്‍സി കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടര്‍ന്ന് പിതാവ് റഹീമും ഭര്‍ത്താവ് മുനീറും കൊട്ടിയം പൊലീസില്‍ പരാതി നല്‍കി.

പിഞ്ചുകുഞ്ഞ് അമ്മയെ തിരക്കുമ്പോള്‍ ഞങ്ങളുടെ ചങ്കു പൊട്ടുകയാണെന്നും അവള്‍ക്ക് ജീവിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ല എന്നും പിതാവ് കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു.

സെപ്റ്റംബര്‍ 3നാണ് പ്രതിശ്രുത വരന്‍ വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു അന്‍സിയുടെ സഹോദരി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ദുരൂഹതയുണ്ടൈന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്ത് വരികയും തുടര്‍ന്ന് ഒരു വാട്ട്‌സാപ്പ് കൂട്ടായ്മ രൂപീകരിക്കുകയുമായിരുന്നു. കുടുംബത്തിന് നീതി ലഭ്യമാക്കാനായി നിരവധി പേര്‍ പണം അയച്ച് സഹായിച്ചിരുന്നു. ഈ പണവുമായാണ് ഇവര്‍ പോയതെന്നും ആരോപണമുണ്ട്.

വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ച റംസിയുടെ മരണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ഉള്‍പ്പെടെ ഉള്ളവര്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അന്‍സിയുടെ നാടുവിടല്‍ . തനിക്കു ഇനി അവളെ വേണ്ട എന്നാണ് ഭര്‍ത്താവിന്റെയും നിലപാട്. കുഞ്ഞ് ഇപ്പോള്‍ അന്‍സിയുടെ വീട്ടില്‍ ആണ്. അന്‍സിയുടെ രണ്ടാമത്തെ നാടുവിടലോടെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. മൂത്ത മകളായ റംസിക്ക് നീതി ലഭിക്കാതിരിക്കാന്‍ ആണ് സഞ്ജു അന്‍സിയെ കൂട്ടി പോയതെന്നാണ് പിതാവിന്റെ ആരോപണം.

Other News in this category4malayalees Recommends