അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി ഡബ്ബ് ചെയ്യിപ്പിച്ചത് പതിനാറ് തവണ ; വെളിപ്പെടുത്തി കൃഷ്ണകുമാര്‍

അനിയത്തിപ്രാവിലെ ആ ഒരു മൂളല്‍ കിട്ടാന്‍ വേണ്ടി ഡബ്ബ് ചെയ്യിപ്പിച്ചത് പതിനാറ് തവണ ; വെളിപ്പെടുത്തി കൃഷ്ണകുമാര്‍
കുഞ്ചാക്കോ ബോബന്‍ ശാലിനി കൂട്ടുകെട്ടിലൊരുങ്ങിയ അനിയത്തിപ്രാവ് ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിലൊന്നാണ്. 1997ല്‍ റിലീസ് ചെയ്ത ഈ സിനിമയില്‍ കുഞ്ചാക്കോ ബോബന് ഡബ് ചെയ്ത കൃഷ്ണചന്ദ്രന്റെ ശബ്ദവും ശ്രദ്ധേയമായി. ചാക്കോച്ചന്റെ പ്രകടനത്തിനൊപ്പം കൃഷ്ണചന്ദ്രന്റെ ശബ്ദം കൂടി ചേര്‍ന്നപ്പോഴാണ് സുധി എന്ന കഥാപാത്രം മികച്ചതായത്.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിനായി പതിനാറിലധികം ടേക്ക് പോയ അനുഭവം അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. അനിയത്തിപ്രാവിലെ ഒരു മൂളല്‍ രംഗത്തിന് ഫാസില്‍ സാര്‍ തന്നെകൊണ്ട് പതിനാറിലധികം തവണ ഡബ്ബിംഗിന് ടേക്ക് എടുപ്പിച്ചെന്ന് കൃഷ്ണചന്ദ്രന്‍ പറയുന്നു.

ആ എന്ന ഒരു വാക്ക് പറയാനായിരുന്നു അത്. പാച്ചിക്ക(ഫാസില്‍) എന്നെകൊണ്ട് വീണ്ടും വീണ്ടും പറയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ പതിനാറാമത്തെ ടേക്കിലാണ് ഒകെ പറഞ്ഞത്. ഡബ്ബിംഗിനിടയില്‍ ഒരു ദിവസം ഞാന്‍ പറഞ്ഞു. പാച്ചിക്ക ഇതില്‍ കൂടുതല്‍ ഒന്നും എനിക്ക് വരില്ല. എന്നെ വിട്ടേക്ക്. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. ആവശ്യമുളളത് കിട്ടിയിട്ടേ പാച്ചിക്ക വിട്ടുളളൂ. അഭിമുഖത്തില്‍ കൃഷ്ണചന്ദ്രന്‍ പറഞ്ഞു.

അതേസമയം ചാക്കോച്ചനും ശാലിനിക്കും പുറമെ ഹരിശ്രീ അശോകന്‍, സുധീഷ്, തിലകന്‍, ജനാര്‍ദ്ദനന്‍, കൊച്ചിന്‍ ഹനീഫ, ശ്രീവിദ്യ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ചിത്രമായിരുന്നു അനിയത്തിപ്രാവ്.

Other News in this category4malayalees Recommends