ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപെടാന്‍ 18 കാരി ചാടിയത് 30 അടി താഴ്ചയിലേക്ക് ; ചെന്നുവീണത് പോലീസുകാരുടെ കയ്യിലേക്കും

ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപെടാന്‍ 18 കാരി ചാടിയത് 30 അടി താഴ്ചയിലേക്ക് ; ചെന്നുവീണത് പോലീസുകാരുടെ കയ്യിലേക്കും
ബലാത്‌സംഗം ചെയ്യാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷപെടാന്‍ 18 കാരി ചാടിയത് 30 അടി താഴ്ചയിലേക്ക്, ചെന്ന് വീണത് പോലീസുകാരുടെ കയ്യില്‍. ഒലേഗ് കൊറോബ്കിന്‍, അലക്‌സാണ്ടര്‍ ബെദുഷെവ് എന്നിവരാണ് പെണ്‍കുട്ടി ഒരു പോറലുപോലും ഏല്‍പ്പിക്കാതെ രക്ഷപ്പെടുത്തിയത്. റഷ്യയിലെ അല്‍ടായിലുള്ള ബര്‍ണോള്‍ സിറ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം. രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപെടാനായി ഓടിയ യുവതി മൂന്നാംനിലയിലേക്കെത്തി.

ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഈ സമയം സംഭവം അറിഞ്ഞ് രണ്ടു പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. യുവതിയോട് ചാടരുതെന്ന് പൊലീസ് പലതവണ പറഞ്ഞെങ്കിലും എന്നാല്‍ ഭയന്നുവിറച്ച യുവതി താഴേക്ക് ചാടുകയായിരുന്നു. ഈ സമയം കൃത്യമായി പ്രതികരിച്ച പൊലീസുകാരന്റെ കൈകളിലേക്കാണ് യുവതി വന്നു വീണത്.

ഇതോടെ പരുക്കുകളൊന്നും കൂടാതെ യുവതിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി.അതേസമയം, ഫ്‌ലാറ്റില്‍ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെണ്‍കുട്ടിയാണ് യുവാക്കളെ വിട്ട് തന്നെ ആക്രമിച്ചതെന്നും മുന്‍വൈരാഗ്യമാണ് പിന്നിലെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Other News in this category4malayalees Recommends